നാലു കോടിയുടെ അഴിമതിയാരോപണം അടിസ്ഥാന രഹിതമെന്ന് ചെന്നിത്തല

Update: 2018-05-10 09:15 GMT
Editor : admin
നാലു കോടിയുടെ അഴിമതിയാരോപണം അടിസ്ഥാന രഹിതമെന്ന് ചെന്നിത്തല

ഹരിപ്പാട് മെഡിക്കല്‍ കോളജിന് വേണ്ടി ഒരു രൂപ പോലും കഴിഞ്ഞ സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

Full View

പൊതു സ്വകാര്യ മേഖലയില്‍ ഹരിപ്പാട് ആരംഭിക്കുന്ന മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഒരു രൂപയുടെ അഴിമതിയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും തരത്തില്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. ഹരിപ്പാട് മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെങ്കില്‍ അക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പിണറായി വിജയന് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

തന്റെ മണ്ഡലത്തില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജ് സംബന്ധിച്ച വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്ന പ്രതിപക്ഷനേതാവ് ആരോപണങ്ങളെ രാഷ്ട്രീയമായിട്ട് കൂടിയാണ് നേരിട്ടത്. പദ്ധതിക്കെതിരെ വന്ന പൊതുമരാമത്ത് ധനകാര്യ മന്ത്രിമാരെ തള്ളി പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ചെയ്തത്.

ആശുപത്രി പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലായിരിക്കും. ഇതിനായ് സ്വകാര്യ സംരംഭകര്‍ സഹായിക്കുന്നുവെന്ന് മാത്രം. അഴിമതി സംബന്ധിച്ച് ആര്‍ക്കും പരിശോധിക്കാം. കണ്‍സള്‍ട്ടന്‍സി നിയമനം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കാര്യങ്ങള്‍ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News