കൊല്ലത്ത് ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി
സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
കൊല്ലം മാടത്തറയില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ നാലു പേര്‍ കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. പെണ്‍കുട്ടിയെ മറ്റ് പ്രതികള്‍ക്ക് കാഴ്ചവെച്ച വട്ടക്കരിക്കം സ്വദേശിയായ സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
മടത്തറ സ്വദേശിനിയായ പതിനഞ്ചുകാരിയെ കഴിഞ്ഞയാഴ്ചയാണ് കാമുകനൊപ്പം കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇവരെ കടക്കല്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കാമുകനെ കൂടാതെ നിരവധിപേര്‍ തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയടക്കം നാല്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടക്കരിക്കം സ്വദേശിനിയായ സുമി സോജന്‍ വഴി പെണ്‍കുട്ടിയെ നിരവധിപേര്‍ക്ക് കാഴ്ചവെച്ചുവെന്നണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ എന്ന ആള്‍ക്ക് വേണ്ടിക്കൂടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി പീഡനം നടന്നതായി ഉറപ്പ് വരുത്തിയിട്ടുണ്ട്. പുനലൂര്‍ ഡിവൈഎസ്‍പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.