എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ തുടര്‍ചികിത്സ ചര്‍ച്ച ചെയ്യാന്‍ യോഗം

Update: 2018-05-10 21:37 GMT
എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ തുടര്‍ചികിത്സ ചര്‍ച്ച ചെയ്യാന്‍ യോഗം

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ആരോഗ്യപ്രശ്‌നങ്ങളും ചികില്‍സയും സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ആരോഗ്യപ്രശ്‌നങ്ങളും ചികില്‍സയും സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് മൂന്നിന് സെക്രട്ടറിയേറ്റിലാണ് യോഗം. കാസര്‍കോഡുനിന്നുള്ള എം.എല്‍.എമാരും ജില്ലാ കളക്ടറും ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, തുടങ്ങി ഗുരുതര രോഗങ്ങളടക്കം ബാധിച്ചവരുടെ തുടര്‍ചികില്‍സ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.

Tags:    

Similar News