സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ നാട് പ്രതികരിക്കണമെന്ന് പിണറായി

Update: 2018-05-11 22:29 GMT
സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ നാട് പ്രതികരിക്കണമെന്ന് പിണറായി
Advertising

പ്രഥമ ദേശാഭിമാനി പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

Full View

അസഹിഷ്ണുത പുലര്‍ത്തുന്ന സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ എഴുത്തുകാര്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം ടി വാസുദേവന്‍ നായരെപ്പോലുള്ളവരെ പോലും ഭീഷണിപ്പെടുത്തുന്ന സംഘപരിവാറിനെ കേരള സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കോഴിക്കോട് ആവശ്യപ്പെട്ടു. പ്രഥമ ദേശാഭിമാനി പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക ഘോഷയാത്രക്കു ശേഷമാണ് സ്‌നേഹപൂര്‍വ്വം എംടിക്ക് എന്ന പേരില്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പ്രഥമ ദേശാഭിമാനി പുരസ്‌കാരം സമ്മാനിച്ചു. എതിര്‍ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന കാലത്ത് സമൂഹം കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് പിണറായി പറഞ്ഞു.

എം ടി എന്നും വിസ്മയിപ്പിച്ചിട്ടുള്ള സാഹിത്യകാരനാണെന്ന് മമ്മൂട്ടി പറഞ്ഞു. പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ച് കലാസന്ധ്യയും അരങ്ങേറി. മന്ത്രി ടി പി രാമകൃഷ്ണന്‍, മധു, കെപിഎസി ലളിത, ശരത്കുമാര്‍, രഞ്ജിത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Writer - ഭരത് ദോഗ്ര

Contributor

Bharat Dogra is Honorary Convener, Campaign to Save Earth Now. His recent books include Man over Machine, Planet in Peril and a Day in 2071.

Editor - ഭരത് ദോഗ്ര

Contributor

Bharat Dogra is Honorary Convener, Campaign to Save Earth Now. His recent books include Man over Machine, Planet in Peril and a Day in 2071.

Subin - ഭരത് ദോഗ്ര

Contributor

Bharat Dogra is Honorary Convener, Campaign to Save Earth Now. His recent books include Man over Machine, Planet in Peril and a Day in 2071.

Similar News