അട്ടപ്പാടി പുതൂർ പഞ്ചായത്ത് നേടി ബിജെപി; സംപൂജ്യരായി എൽഡിഎഫ്
അട്ടപ്പാടി മേഖലയിലെ മുഴുവൻ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിന് നഷ്ടമായി
പാലക്കാട്: അട്ടപ്പാടി പുതൂർ പഞ്ചായത്ത് പിടിച്ചെടുത്ത് ബിജെപി. കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന എൽഡിഎഫിന് ഇത്തവണ സീറ്റൊന്നും നേടാനായില്ല. 14 വാർഡുകളിൽ എട്ട് സീറ്റുകളാണ് എൻഡിഎ നേടിയത്. യുഡിഎഫ് ആറ് സീറ്റുകൾ നേടി.
കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു എൽഡിഎഫ്. അന്ന് 13 സീറ്റുകളിലാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. 6 വാർഡുകളാണ് 2020 ൽ എൽഡിഎഫിന് ഉണ്ടായിരുന്നത്. എൻഡിഎക്ക് 4 സീറ്റുകളും യുഡിഎഫിന് രണ്ട് സീറ്റും മറ്റുള്ളവർക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.
അട്ടപ്പാടി മേഖലയിലെ മൂന്നു പഞ്ചായത്തുകളും എൽഡിഎഫിന് കൈയ്യിൽ നിന്ന് നഷ്ടമായി. പുതൂർ പഞ്ചായത്തിൽ എൻഡിഎ വിജയിച്ചപ്പോൾ അഗളി, ഷോളയൂർ പഞ്ചായത്തുകൾ യുഡിഎഫ് നേടി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഇത്തവണ എൽഡിഎഫിന് നഷ്ടമായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ആണ് വിജയിച്ചത്.