'കാറിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷയൊരുക്കണം, ചൈൽഡ് സേഫ്റ്റി സീറ്റ് അത്യാവശ്യം'; ആലിന്റെ മരണത്തിൽ ഡോക്ടറുടെ കുറിപ്പ്

ചെറിയ കുട്ടികൾ സാധാരണ സീറ്റ് ബെൽറ്റ് ധരിക്കുമ്പോൾ അത് അവരുടെ കഴുത്തിലോ വയറിലോ ആണ് വരിക. അതിനാൽ തന്നെ അപകടസമയത്ത് ഗുരുതരമായ പരിക്കുകൾക്ക് ഉണ്ടായേക്കാം.

Update: 2026-02-15 11:19 GMT

തിരുവനന്തപുരം: വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിക്കുകയും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയും ചെയ്ത പത്തനതിട്ട നെടുങ്ങാടപ്പള്ളി സ്വദേശിനി ആലിൻ ഷെറിൻ എബ്രഹാമിന്റെ മരണം ഓർമിപ്പിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് ഡോക്ടറുടെ കുറിപ്പ്. കുഞ്ഞുങ്ങളെ കാറിൽ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാരീതികൾ ആലിൻ്റെ മരണം ഓർമിപ്പിക്കുന്നുണ്ടെന്നും അതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ചൈൽഡ് സേഫ്റ്റി സീറ്റ് എന്നും ന്യൂറോസർജനും എഴുത്തുകാരനുമായ മനോജ് വെള്ളനാട്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മനോജ് വെള്ളനാട് ചൈൽഡ് സേഫ്റ്റി സീറ്റുകളുടെ ​ഗുണങ്ങൾ വിശദീകരിക്കുന്നത്.

Advertising
Advertising

ലോകത്തിലെ ഏറ്റവും ഭാരമേറിയ ശവപ്പെട്ടി കുഞ്ഞുങ്ങളുടേതാണെന്നും‌ സകല മനുഷ്യരും ഒരുമിച്ച് ചുമന്നാലും ആ ഭാരം താങ്ങുന്നത് കുഞ്ഞിൻ്റെ അടുത്തവർക്ക് വളരെ വിഷമകരമാണെന്നും പോസ്റ്റിൽ പറയുന്നു. അങ്ങനെ ഏറ്റവും വിഷമകരമായ ഒരവസ്ഥയിലാണ് പത്തുമാസം മാത്രം പ്രായമായ ആലിൻ എന്ന കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ ആ മാതാപിതാക്കൾ തയ്യാറായതും നമ്മളെല്ലാം മനസുകൊണ്ട് അവരെ ചേർത്തണച്ചതും എല്ലാം. ആ മനുഷ്യരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നതിനൊപ്പം ഇനി പറയാൻ പോകുന്നത് മറ്റൊരു കാര്യമാണ്.

വണ്ടിയുമായി പുറത്തിറങ്ങുന്ന ഏതൊരാളും ഏത് നിമിഷവും ഒരു അപകടം പ്രതീക്ഷിക്കണം. ‘ആക്സിഡൻ്റ്’ എന്ന് അവയെ നമ്മൾ പൊതുവേ പറയുമെങ്കിലും നാട്ടിൽ നടക്കുന്ന പല അപകടങ്ങളും ‘കൂട്ടിയിടികൾ’ ആണ്. അൽപ്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒന്നാണ് അത്. അതുപോലെ തന്നെ അപകടം സംഭവിച്ചാൽ മരണമോ മറ്റ് ഗുരുതരമായ പരിക്കുകളോ ഒഴിവാക്കാനുള്ള പല മാർഗങ്ങളുമുണ്ട്. സീറ്റ് ബെൽറ്റും ഹെൽമറ്റും ഒക്കെ അങ്ങനെയുള്ളവയാണ്. കുട്ടികളുടെ കാര്യത്തിൽ അത് ചൈൽഡ് സേഫ്റ്റി സീറ്റ് ആണ്. അതിന്റെ ​ഗുണങ്ങൾ ഇവയാണ്.

1. ചൈൽഡ് സീറ്റുകൾ കുട്ടിയുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവയ്ക്ക് കൃത്യമായ സംരക്ഷണം നൽകുന്നു.

2. ചെറിയ കുട്ടികൾ സാധാരണ സീറ്റ് ബെൽറ്റ് ധരിക്കുമ്പോൾ അത് അവരുടെ കഴുത്തിലോ വയറിലോ ആണ് വരിക. അതിനാൽ തന്നെ അപകടസമയത്ത് ഗുരുതരമായ പരിക്കുകൾക്ക് ഉണ്ടായേക്കാം.

3. പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴോ വാഹനം കൂട്ടിയിടിക്കുമ്പോഴോ കുട്ടി സീറ്റിൽ നിന്നോ മുതിർന്നവരുടെ കൈയിൽ നിന്നോ തെറിച്ചുപോകുന്നത് തടയാൻ ചൈൽഡ് സീറ്റിലെ പ്രത്യേക ഹാർനസ് (Harness) ബെൽറ്റുകൾ സഹായിക്കുന്നു.

4. കുട്ടികളുടെ ശരീരത്തിന് അനുയോജ്യമായ കുഷ്യനുകളും സപ്പോർട്ടും ഈ സീറ്റുകളിൽ ഉണ്ടാകും. ഇതുകാരണം ഉറങ്ങാൻ സുഖമാണ്. ഉറങ്ങുമ്പോൾ തലയും കഴുത്തും കുഴഞ്ഞ് വീഴാതെ നേരെ ഇരിക്കാൻ ഇത് സഹായിക്കുന്നു. നീണ്ട യാത്രകളിൽ ആണെങ്കിൽ കുട്ടി ക്ഷീണിക്കാതെ ഇറിറ്റേറ്റഡ് ആവാതെ ഇരിക്കുകയും ചെയ്യും.

5. കുട്ടികൾ കാറിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുകയോ ഡോർ ഹാൻഡിലുകളിൽ പിടിക്കുകയോ ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധ തിരിക്കാൻ കാരണമാകാറുണ്ട്. ചൈൽഡ് സീറ്റിൽ ഇരിക്കുന്ന കുട്ടികൾ ഒരിടത്ത് സുരക്ഷിതരായിരിക്കുന്നതിനാൽ ഡ്രൈവർക്ക് കൂടുതൽ ഏകാഗ്രതയോടെ വാഹനം ഓടിക്കാം.

6. ചൈൽഡ് സീറ്റുകൾ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അപകടമുണ്ടായാൽ ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മരണസാധ്യത 71 ശതമാനം വരെ കുറയ്ക്കാം. ടോഡ്ലർമാർക്ക് (1-4 വയസ്) അത് 54 ശതമാനം വരെ കുറയ്ക്കാം. അതുപോലെ അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത 70 ശതമാനത്തിന് മുകളിൽ കുറയ്ക്കുന്നു (കാരണം തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഇവിടെ പ്രത്യേക സംരക്ഷണം ലഭിക്കുന്നു).

7. നാല് വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ സീറ്റുകൾ ലഭ്യമാണ്. അവ ഉപയോഗിച്ചാൽ കുഞ്ഞിൻ്റെ ഉയരം കൂട്ടി, കുട്ടിക്ക് കാറിലെ സീറ്റ് ബെൽറ്റ് തന്നെ ഉപയോഗിക്കാൻ കഴിയും. ഇത്തരം ബൂസ്റ്റർ സീറ്റുകൾ നാല് മുതൽ എട്ട് വരെ വയസുകാർക്ക് പരിക്കേൽക്കാനുള്ള സാധ്യത 45-70 ശതമാനം വരെ കുറയ്ക്കുന്നു എന്നാണ് കണക്കുകൾ.

8. കുട്ടിയുടെ പ്രായം, ഭാരം, ഉയരം എന്നിവ കണക്കിലെടുത്ത് വേണം സീറ്റ് തിരഞ്ഞെടുക്കാൻ. Infant seat, Convertible seat, Booster seat എന്നിവ നോക്കി വാങ്ങണം.

9. ഒന്നര രണ്ടു വയസ് വരെയെങ്കിലും കുഞ്ഞ് പിറകിലേക്ക് തിരിഞ്ഞ് ഇരിക്കുന്ന (Rear-facing) രീതിയിൽ വേണം സീറ്റ് ഫിറ്റ് ചെയ്യാൻ. കുഞ്ഞിന്റെ ഇനിയും വളരാത്ത നട്ടെല്ലിനെയും തലയെയും ക്രാഷ് സമയത്ത് ഇത് കൂടുതൽ സുരക്ഷിതമാക്കുന്നു.

10. കാറിൻ്റെ പിൻസീറ്റിൽ മാത്രമേ ഈ പറഞ്ഞ എക്സ്ട്രാ സീറ്റുകൾ ഫിറ്റ് ചെയ്യാവൂ. എയർബാഗ് ഉള്ള മുൻസീറ്റുകളിൽ ഒരിക്കലും ചൈൽഡ് സീറ്റ് വെക്കരുത്. ഇത് അപകടസമയത്ത് കൂടുതൽ ആപത്താണ്.

ചൈൽഡ് സീറ്റ് ഒരു ‘ലക്ഷ്വറി’ അല്ല. അത് കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന ഒരു അടിസ്ഥാന സുരക്ഷാ ഉപകരണമാണ്. ഒരു വർഷം കാറിന് അടയ്ക്കുന്ന ഇൻഷുറൻസിൻ്റെ പകുതിയേ ആകൂ നല്ലൊരു സീറ്റ് വാങ്ങാൻ. എന്നാലത് വിലമതിക്കാനാകാത്ത ഒന്നാണെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - ഷിയാസ് ബിന്‍ ഫരീദ്

Similar News