‘മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേര് മാത്രം കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയണമെന്ന് ശിവൻകുട്ടി’: പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി സോഷ്യൽമീഡിയ

പാഠപുസ്തക വിതരണം നേരത്തെ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌കാരമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ വിമർശിച്ച് ശിവൻകുട്ടി പങ്കുവെച്ച പോസ്റ്റാണ് അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നത്

Update: 2026-02-15 10:36 GMT

തിരുവനന്തപുരം: മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേര് മാത്രം കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ മന്ത്രിയുടെ തന്നെ തുഗ്ലക്ക് പരാമര്‍ശമുള്ള പോസ്റ്റുകള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍മീഡിയ.

പാഠപുസ്തക വിതരണം നേരത്തെ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌കാരമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച പോസ്റ്റാണ് അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നത്. 

പരാജയപ്പെട്ട തീരുമാനങ്ങൾ എടുത്തവരിൽ കോൺഗ്രസ്, ബിജെപി പ്രധാനമന്ത്രിമാർ അടക്കം പലരുമുണ്ടായിട്ടും, 'മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ' പേര് മാത്രം കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിലെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനം തിരിച്ചറിയുന്നുണ്ട്. ഇതിനെ വെറുമൊരു 'ശൈലി'യായി കണ്ട് സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്നായിരുന്നു ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യഥാർത്ഥ മതേതരത്വമെന്നത് വാക്കുകളിലും പ്രയോഗങ്ങളിലും പുലർത്തേണ്ട സൂക്ഷ്മത കൂടിയാണെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertising
Advertising

എന്നാല്‍ ശിവന്‍കുട്ടി തന്നെ തന്റെ പഴയ പോസ്റ്റുകളില്‍ തുഗ്ലക്കിനെ പരാമര്‍ശിച്ചിട്ടുണ്ട്. 2020 മാര്‍ച്ചിന് രണ്ടിന് പങ്കുവെച്ചൊരു പോസ്റ്റില്‍ എല്‍ഐസിയുടെ ഷെയര്‍ സ്വകാര്യ കമ്പനിക്ക് വിറ്റുതുലക്കാന്‍ ശ്രമിക്കുന്ന മോദിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങള്‍ക്കെതിരെ ആര്‍എംഎസ് ഓഫീസില്‍ നടത്തിയ ധര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. പെട്രോളിനും ഡീസലിനും മേലുള്ള അധിക എക്‌സൈസ് നികുതി ഏർപ്പെടുത്തിയതില്‍ പ്രതിഷേധിച്ചിട്ട മറ്റൊരു പോസ്റ്റിലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ തുഗ്ലക്ക്‌ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്തെങ്കിലും എഴുതുന്നതിന് മുമ്പ് പഴയ പോസ്റ്റുകളെങ്കിലും ഓന്ന് ഓർക്കേണ്ടേ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ചിലർ ചോദിക്കുന്നത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News