വികസന മുന്നേറ്റ യാത്രയില്‍ പങ്കെടുക്കാതെ പി.കെ ശശി; ആരോഗ്യ പ്രശ്‌നങ്ങളാലെന്ന് വിശദീകരണം

ഇന്ന് വൈകീട്ട് മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ നിന്നാണ് ശശി വിട്ടുനിന്നത്

Update: 2026-02-15 13:18 GMT

പി.കെ ശശി

പാലക്കാട്: എം.വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയുടെ സ്വീകരണത്തില്‍ പി.കെ ശശി പങ്കെടുത്തില്ല. ഇന്ന് വൈകീട്ട് മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ നിന്നാണ് ശശി വിട്ടുനിന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് പി.കെ ശശിയുടെ വിശദീകരണം.

ശശിയും സിപിഎമ്മും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടി സെക്രട്ടറി നയിക്കുന്ന യാത്രയില്‍ നിന്ന് വിട്ടുനിന്നത്. ശശിയും യുഡിഎഫ് നേതൃത്വവും ചര്‍ച്ച നടത്തിയിരുന്നു. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനും നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, നാളെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ ജാഥയിലും പങ്കെടുക്കില്ലെന്നാണ് പി.കെ ശശി വ്യക്തമാക്കിയിരിക്കുന്നത്.

Full View
Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News