കോടിയേരിയില്‍ സിപിഎം - ബിജെപി സംഘര്‍ഷം

Update: 2018-05-12 09:56 GMT
Editor : Sithara
കോടിയേരിയില്‍ സിപിഎം - ബിജെപി സംഘര്‍ഷം

ഇരിങ്ങല്‍പ്പീടികയില്‍ സിപിഎം ഓഫീസിന് നേരെയും കല്ലില്‍ താഴെയില്‍ ബിജെപി ഓഫീസിന് നേരെയും അക്രമമുണ്ടായി

കണ്ണൂര്‍ കോടിയേരിയില്‍ സിപിഎം - ബിജെപി സംഘര്‍ഷം. ഇരിങ്ങല്‍പ്പീടികയില്‍ സിപിഎം ഓഫീസിന് നേരെയും കല്ലില്‍ താഴെയില്‍ ബിജെപി ഓഫീസിന് നേരെയും അക്രമമുണ്ടായി. ഇന്ന് രാവിലെയാണ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഏഴോളം വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News