ശബരിമലയില്‍ വിമാനത്താവളം വേണമെന്ന് പിണറായി

Update: 2018-05-12 14:33 GMT
ശബരിമലയില്‍ വിമാനത്താവളം വേണമെന്ന് പിണറായി
Advertising

എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

Full View

ശബരിമല തീര്‍ഥാടകര്‍ക്കായി വിമാനത്താവളം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനോട് ആവശ്യപ്പെട്ടു. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ എന്‍.ഒ.സി നല്‍കാന്‍ തയ്യാറാണെന്ന് വ്യോമയാന മന്ത്രി അറിയിച്ചതായി പിണറായി വിജയന്‍ പറഞ്ഞു. എരുമേലിയില്‍ വിമാനത്താവളത്തിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

മൂന്നു കോടി തീര്‍ഥാടകര്‍ എത്തുന്ന ആരാധനാ കേന്ദ്രമായ ശബരിമലയില്‍ ആയിരക്കണക്കിനാളുകള്‍ വിമാനത്തില്‍ വന്നു പോകാന്‍ താല്‍പര്യമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവര്‍ക്കായി വിമാനത്താവളം അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എരുമേലിക്കടുത്ത് വിമാനത്താവളത്തിന് ആവശ്യമായ സ്ഥലമുണ്ടെന്നും ഇക്കാര്യം രേഖാ മൂലം കേന്ദ്രസര്‍ക്കാരിനെ അറിയ്ക്കേണ്ട നടപടിയേ ബാക്കിയുള്ളൂവെന്നും പിണറായി പറഞ്ഞു. കേരളത്തിലെത്തി കൂടുതല്‍ ചര്‍ച്ച നടത്തി അതിനുള്ള നടപടി സ്വീകരിക്കും. ആറന്മുള വിമാനത്താവളത്തിന് പകരമായല്ല ശബരിമല വിമാനത്താവള പദ്ധതിയെന്നും ആറന്മുള അടഞ്ഞ അധ്യായമാണെന്നും പിണറായി പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളം ഡിജിസിഎ സംഘം പരിശോധിക്കും. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള സാധ്യത സംഘം പരിശോധിക്കും. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പൂര്‍ണ സ്തംഭനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ പ്രതിസന്ധി ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേസമയം, കേരളത്തിലെ സഹകരണ ബാങ്കുകളുടെ പ്രശ്നം ആര്‍ബിഐ ഗവര്‍ണറുമായി സംസാരിക്കാമെന്ന് അരുണ്‍ ജെയ്റ്റ്‍ലി ഉറപ്പുനല്‍കിയതായി എകെ ആന്റണി പറഞ്ഞു.

Tags:    

Similar News