നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം

Update: 2018-05-12 23:33 GMT
Editor : Jaisy
നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം
Advertising

ശ്രീനിവാസന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം. കൂത്തുപറമ്പ് പൂക്കോടുള്ള വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ജാതര്‍ കരിഓയില്‍ ഒഴിച്ചത്. പരാതിയില്ലെന്ന് ശ്രീനിവാസന്‍. പൊലീസ് സ്വമേധയാ കേസെടുത്തു.

Full View

ഇന്ന് പുലര്‍ച്ചെയാണ് ശ്രീനിവാസന്റെ വീടിനു് നേരെ കരി ഓയില്‍‍ ആക്രമണം നടന്നത്. വീടിന്റെ വരാന്തയിലും വാതിലുകളിലും ഗേറ്റിലുമാണ് കരി ഓയില്‍ ഒഴിച്ചത്. സംഭവം നടക്കുമ്പോള്‍ ശ്രീനിവാസന്റെ സുഹൃത്ത് വിനോദ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ 8.30 ഓടെ വീടിന് വെളിയിലിറങ്ങുമ്പോളാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ ഇന്ന് വീട്ടിലെത്താന്‍ ഇരിക്കെയാണ് സംഭവം. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളുമയി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശങ്ങളും ദിലീപിന് അനുകൂലമായ ഇന്നലത്തെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്നാണ് ശ്രീനിവാസന്റെ നിലപാട് എന്നാല്‍ കൂത്തുപറമ്പ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News