കേരളത്തില്‍ എന്ത് പദ്ധതി കൊണ്ടുവന്നാലും വിവാദമാകുമെന്ന് എംഎം മണി

Update: 2018-05-12 22:33 GMT
Editor : Jaisy
കേരളത്തില്‍ എന്ത് പദ്ധതി കൊണ്ടുവന്നാലും വിവാദമാകുമെന്ന് എംഎം മണി

അതിരപ്പിള്ളിയിലും പൂയംകുട്ടിയിലും ഇത് കണ്ടതാണെന്നും മന്ത്രി പറഞ്ഞു

കേരളത്തില്‍ എന്ത് പദ്ധതി കൊണ്ട് വന്നാലും വിവാദമാകുമെന്ന് വൈദ്യുത മന്ത്രി എം.എം മണി. അതിരപ്പിള്ളിയിലും പൂയംകുട്ടിയിലും ഇത് കണ്ടതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സോളാര്‍ വൈദ്യുതി പദ്ധതി വികസിപ്പിക്കുന്നതിനായി കെഎസ് ഇബിയും അനര്‍ട്ടും സംഘടിപ്പിക്കുന്ന ശില്‍പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.

Full View

സോളാറില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതി പോലും സംസ്ഥാനത്ത് കൊണ്ട് വരാനാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് മണി പറഞ്ഞു. എന്ത് പദ്ധതി കൊണ്ട് വന്നാലും ഒടുവില്‍ അത് തര്‍ക്കമാകും. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമികള്‍, സ്ഥാപനങ്ങള്‍ , കനാലുകള്‍ എന്നിവയെ ഉപയോഗപ്പെടുത്തി സൌരാര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വികസിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.

500 മെഗാവാട്ട് വൈദ്യുതി എങ്കിലും സൌരാര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ഇബിയും അനര്‍ട്ട് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസം നടക്കുന്ന ശില്‍പശാലയില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News