ഉപതെരഞ്ഞെടുപ്പ് : കോഴിക്കോട്ട് യുഡിഎഫിന് അട്ടിമറി ജയം

Update: 2018-05-13 05:48 GMT
ഉപതെരഞ്ഞെടുപ്പ് : കോഴിക്കോട്ട് യുഡിഎഫിന് അട്ടിമറി ജയം

മുന്‍ മേയര്‍ വികെസി മമ്മദ് കോയ രാജി വച്ച അരീക്കാട് വാര്‍ഡിലാണ് യുഡിഎഫ് അട്ടിമറി ജയം നേടിയത്. യുഡിഎഫ് സ്വതന്ത്രനായ മുഹമ്മദ് ഷമീം ആണ് വിജയിച്ചത്. 

Full View

സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫും ഇടത് മുന്നണിയും ഒപ്പത്തിനൊപ്പം. എം എല്‍ എ ആയതിനെ തുടര്‍ന്ന് വി കെ സി മമ്മത് കോയ രാജിവെച്ച കോഴിക്കോട് കോര്‍പ്പറേഷനിലെ അരീക്കാട് വാര്‍ഡില്‍ യു ഡി എഫിന്റെ അപ്രതീക്ഷിത ജയം ഇടതിന് തിരിച്ചടിയായപ്പോള്‍ ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ഭരണം യു ഡി എഫില്‍ നിന്നും ഇടത് മുന്നണിപിടിച്ചെടുത്തു. പാലക്കാട് നഗര സഭയിലെ നാല്‍പത്തിയെട്ടം വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി.

Advertising
Advertising

അരീക്കാട് വാര്‍ഡില്‍ നിന്നും വിജയിച്ച വി കെ സി മമ്മത് കോയ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും പിന്നീട് എം എല്‍ എയുമായി. എ എല്‍ എല്‍ യായതിനെതുടര്‍ന്നായിരുന്നു രാജി. ഇവിടെ 416 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ മുഹമ്മദ് ഷമീല്‍ വിജയിച്ചത്. ബി ജെ പി പ്രതിനിധിയായിരുന്ന കൌണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു പാലക്കാട് നഗരസഭയി്ലെ നാല്‍പത്തിയെട്ടാം വാര്‍ഡില്‍ ‍ ഉപതിരഞ്ഞെടുപ്പ്. ബി.ജെ.പിയിലെ വി എ ശാന്തി വാര്‍ഡ് നിലനിര്‍ത്തി.

ഇടുക്കി മാങ്കുളം പഞ്ചായത്ത് ഭരണം ഉപതിരഞ്ഞെടുപ്പോടെ യു ഡി എഫിന് നഷ്ടമായി. യു ഡി എഫിന്റെ സിറ്റിങ്ങ് സീറ്റിലെ ഇടത് ജയത്തോടെയാണിത്.ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ കാല്‍വരി മൊണ്ട് വാര്‍ഡില്‍ യു ഡി എഫിലെ ബിജിമോന്‍ തോമസ് വിജയിച്ചു തിരുവനന്തപുരം മടവൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും അതിയന്നൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഇടത് മുന്നണിക്കാണ് ജയം. തിരുവവന്തപുരം കോര്‍പ്പറേഷനിലെ കീഴ്വിലം ഡിവിഷനും തൃശൂര്‍ ജില്ലാ പഞ്ചായത്തിലെ ദേശമംഗലം വാര്‍ഡും ഇടത് മുന്നണി നിലനിര്‍ത്തി .

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷനില്‍ സി പി എമ്മിലെ സതീഷ് കുമാര്‍ 2706 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത് തൃക്കരിപ്പൂര്‍ ആയിപ്പി ഒന്നാംവാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ വി തഹ്സീറ വിജയിച്ചു. യു ആര്‍ പ്രദീപ് ചേലക്കര എം എല്‍ എയായതിനെ തുടര്‍ന്ന് നടന്ന തൃശൂര്‍ ദേശ മംഗലം നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലഇടതിലെ ജെ ജയരാജ് 11 വോട്ടുകള്‍ക്ക് വിജയിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യു.ഡി.എഫിനാണ് വിജയം

Tags:    

Similar News