നോട്ട് പ്രതിസന്ധി; ഒരു ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റു വരിച്ചു

Update: 2018-05-13 09:54 GMT
നോട്ട് പ്രതിസന്ധി; ഒരു ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റു വരിച്ചു

എറണാകുളത്ത് ഇന്‍കംടാക്സ് ഓഫീസീലേക്ക് നടത്തിയ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്തു

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒരു ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്ററുവരിച്ചു. എറണാകുളത്ത് ഇന്‍കംടാക്സ് ഓഫീസീലേക്ക് നടത്തിയ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്തു. സമചിത്തത കൈവിട്ട അവസ്ഥയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സുധീരന്‍ പറ‍ഞ്ഞു. വി എം സുധീരന്‍, വിഡി സതീശന്‍ എംഎല്‍എ, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ലാലി വിന്‍സെന്റ് തുടങ്ങിയവര്‍ അറസ്റ്റുവരിച്ചു.

Tags:    

Similar News