കെസിബിസി മദ്യവരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെ മുതല്‍

Update: 2018-05-13 21:53 GMT
കെസിബിസി മദ്യവരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെ മുതല്‍

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി മദ്യവിരുദ്ധ സമിതി ക്ഷണിച്ചിരിക്കുന്നത്.

Full View

കെസിബിസി മദ്യവരുദ്ധ സമിതിയുടെ 18മത് സംസ്ഥാന സമ്മേളനം നാളെ കോട്ടയം ഭരണങ്ങാനത്ത് നടക്കും. മദ്യനയത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാകും. കേരളത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി മദ്യവിരുദ്ധ സമിതി ക്ഷണിച്ചിരിക്കുന്നത്.

മദ്യവില്പനയും മദ്യ ഉപയോഗവും സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമായ സമയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തെ ഏറെ ആകാംഷയോടെയാണ് കെസിബിസി മദ്യവിരുദ്ധ സമിതി നോക്കി കാണുന്നത്. മദ്യവര്‍ജ്ജനമാണ് വേണ്ടതെന്ന നിലപാടില്‍ ഇടത് സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സമ്മേളനം ചര്‍ച്ച ചെയ്യും.

Advertising
Advertising

മദ്യശാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന കാര്യത്തിലും ചില കര്‍ശന നിലപാടുകള്‍ സമ്മേളനം കൈക്കൊളളുമെന്നാണ് സൂചന. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്താണ് ബീഹാറില്‍ സന്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയ നിതീഷ് കുമാറിനെ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മദ്യവിരുദ്ധ സമിതി ക്ഷണിച്ചിരിക്കുന്നത്.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. വി.എം.സുധീരന്‍, എം.പി. വീരേന്ദ്രകുമാര്‍, മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ തുടങ്ങിയവരും പങ്കെടുക്കും.

കേരള കത്തോലിക്കസഭയുടെ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ 31 രൂപതകളിലെ പ്രവര്‍ത്തകരാണ് സമ്മേളനത്തിന് എത്തുന്നത്.

Tags:    

Similar News