കെഎന്‍എ ഖാദര്‍ വേങ്ങരയില്‍ പ്രചരണം തുടങ്ങി
കേന്ദ്രസര്‍ക്കാരിന്റെ ഫാഷിസ്റ്റ് ചെയ്തികള്‍ക്കും പിണറായി മോദി കൂട്ടുകെട്ടിനുമെതിരെയാണ് തന്റെ പോരാട്ടമെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു.
വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ പ്രചരണം തുടങ്ങി. സ്ഥാനാര്‍ത്ഥിയായതിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ കെഎന്‍എ ഖാദറിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
പി കെ കുഞ്ഞാലിക്കുട്ടിയെ വീട്ടിലെത്തി കണ്ട് ചര്‍ച്ചകള്‍ നടത്തിയ ശേഷം വൈകുന്നേരത്തോടെയാണ് കെഎന്‍എ ഖാദര്‍ വേങ്ങരയിലെത്തിയത്. ബദരിയ്യ മസ്ജിദ് മുതല്‍ വേങ്ങര ലീഗ് ഹൗസ് വരെ പ്രവര്‍ത്തകര്‍ പ്രകടനമായി ഖാദറിനെ ആനയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഫാഷിസ്റ്റ് ചെയ്തികള്‍ക്കും പിണറായി മോദി കൂട്ടുകെട്ടിനുമെതിരെയാണ് തന്റെ പോരാട്ടമെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു. ബുധനാഴ്ചയാണ് വേങ്ങരയിലെ യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍. അന്ന് തന്നെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും.