ആലുവ കോടതിയിലെ താല്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബഞ്ച് ക്ലാര്‍ക്ക് അറസ്റ്റില്‍
ആറ് മാസത്തെ താല്കാലിക ഒഴിവിലേക്കാണ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ വിവാഹിതയായ യുവതി ജോലിക്ക് കയറിയത്. മറ്റ് ജോലിക്കാര്‍ വരുന്നതിന് മുന്‍പ് ഫയല്‍ എടുത്ത് വെക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.
ആലുവ മജിസ്ട്രേറ്റ് കോടതിയിലെ താല്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കോടതിയിലെ ബഞ്ച് ക്ലാര്‍ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് കാലടി സ്വദേശിയായ മാര്‍ട്ടിനെയാണ് ആലുവപോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് തവണ പീഡന ശ്രമവും ഒരു തവണ ക്രൂര പീഡനവും നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി.
ആറ് മാസത്തെ താല്കാലിക ഒഴിവിലേക്കാണ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ വിവാഹിതയായ യുവതി ജോലിക്ക് കയറിയത്. മറ്റ് ജോലിക്കാര്‍ വരുന്നതിന് മുന്‍പ് ഫയല്‍ എടുത്ത് വെക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. ഏപ്രില്‍ 15 മുതല്‍ മെയ് 26 വരെയുള്ള ദിവസങ്ങളില്‍ രണ്ട് തവണ പീഡന ശ്രമവും ഒരു തവണ ക്രൂര പീഡനവും നടന്നു. പ്രകൃതിവിരുദ്ധ ലൈംഗികവൃത്തിക്ക് ഇരയാക്കിയ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് മാനസികമായും ശാരീരികമായും തകര്‍ന്ന യുവതി ജോലിയും ഉപേക്ഷിച്ചു. ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം യുവതി പുറത്ത് പറയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു.
പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ചനുമായതിനാല്‍ ആദ്യം കേസ് വേണ്ടെന്ന് യുവതി പറഞ്ഞുവെങ്കിലും ഡോക്ടര്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശ പ്രകാരം കേസ് നല്കുകയായിരുന്നു. കേസിന്‍റെ വിശദാംശങ്ങള്‍ പോലീസ് ആലുവ കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് കേസ് അങ്കമാലി കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.