മുസ്‍ലിമായതിന്‍റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ മോദി സംസാരിക്കുന്നത് ഉപദേശിയെപ്പോലെ: കാരശ്ശേരി

Update: 2018-05-14 18:26 GMT
Editor : Sithara
മുസ്‍ലിമായതിന്‍റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ മോദി സംസാരിക്കുന്നത് ഉപദേശിയെപ്പോലെ: കാരശ്ശേരി

ഇന്ന് ഏത് ആള്‍ക്കൂട്ടത്തിനും പശുവിന്‍റെയോ സദാചാരത്തിന്‍റെയോ ദേശീയഗാനത്തിന്‍റെയോ പേരില്‍ ആരെയും തല്ലുകയും കൊല്ലുകയും ചെയ്യാം എന്ന സ്ഥിതിയാണെന്ന് എം എന്‍ കാരശ്ശേരി

ജന്മം കൊണ്ട് മുസ്‍ലിമാണ് എന്നത് രാജ്യത്ത് കൊല്ലാനുള്ള കാരണമായിത്തീര്‍ന്നെന്ന് എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി. പ്രധാനമന്ത്രി നിസ്സഹായനെപ്പോലെ ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും അനുവദിക്കുമായിരുന്നില്ല എന്ന് ഉപദേശ പ്രാസംഗികനെപ്പോലെ സംസാരിക്കുകയാണ്. രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertising
Advertising

‌അടിയന്തരാവസ്ഥ കാലത്തേക്കാള്‍ ഇന്ന് സ്ഥിതി മോശമായിരിക്കുകയാണ്. അന്ന് പ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ അക്രമം കാണിച്ചതുമുഴുവന്‍ പൊലീസാണ്. പൊലീസിനെ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് അക്രമം നടത്തിയത്. പക്ഷേ ഇന്ന് ഏത് ആള്‍ക്കൂട്ടത്തിനും പശുവിന്‍റെയോ സദാചാരത്തിന്‍റെയോ ദേശീയഗാനത്തിന്‍റെയോ പേരില്‍ ആരെയും തല്ലുകയും കൊല്ലുകയും ചെയ്യാം എന്ന സ്ഥിതിയാണ്. അത് ഭൂരിപക്ഷ സമുദായത്തിന്‍റെയും മതത്തിന്‍റെയും കണക്കില്‍പ്പെടുത്തി ധാര്‍മിക പ്രവൃത്തിയായി അവതരിപ്പിക്കുകയാണെന്നും കാരശ്ശേരി വിമര്‍ശിച്ചു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News