വേങ്ങര ഉപതെരഞ്ഞെടുപ്പ്: കെപിഎ മജീദിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന

Update: 2018-05-15 10:26 GMT
Editor : Sithara

സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതെങ്കിലും മറ്റു മൂന്ന് പേര്‍ കൂടി സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുണ്ട്

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്നത് സംബന്ധിച്ച് മുസ്ലിം ലീഗില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതെങ്കിലും മറ്റു മൂന്ന് പേര്‍ കൂടി സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുണ്ട്.

Full View

2004ന് ശേഷം പാര്‍ലമെന്‍ററി രംഗത്ത് അവസരം ലഭിക്കാത്ത പാര്‍ട്ടിയിലെ ഏറ്റവും സീനിയറായ നേതാവാണ് കെപിഎ മജീദ്. മജീദിനെ മാറ്റിനിര്‍ത്തിയാണ് പി വി അബ്ദുല്‍ വഹാബിനെ പാര്‍ട്ടി രാജ്യസഭയിലേക്ക് അയച്ചത്. അതിനാല്‍ തന്നെ കെപിഎ മജീദിനെ വേങ്ങരയില്‍ മല്‍സരിപ്പിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ പ്രബലമാണ്.

Advertising
Advertising

വേങ്ങര ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റും പി കെ കുഞ്ഞാലിക്കുട്ടിയുടെ ജ്യേഷ്ഠസഹോദരന്‍റെ മകനുമായ പി കെ അസ്ലു സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുണ്ട്. മജീദ് മല്‍സരിക്കുന്നില്ലെങ്കില്‍ അസ്ലുവിനെ പരിഗണിക്കാന്‍ സാധ്യത ഏറെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താനൂരില്‍ പരാജയപ്പെട്ട അബ്ദുറഹ്മാന്‍ രണ്ടത്താണിയും സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുണ്ട്. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂരും സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി ആരാകണം എന്ന കാര്യത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് നിര്‍ണായകമായിരിക്കും. ശനിയാഴ്ച പാണക്കാട് ചേരുന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News