ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും
Update: 2018-05-15 18:48 GMT
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. കോഴിക്കോട് ലീഗ് ഹൌസില്‍ രാവിലെ പത്തിനാണ് യോഗം. കൊടുവള്ളി, താനൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയും വോട്ടുശതമാനത്തിലുണ്ടായ കുറവും യോഗത്തില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം.