തൃശൂർ തളിക്കുളത്ത് ജ്വല്ലറിയിൽ കവർച്ച

Update: 2018-05-16 14:22 GMT
Editor : Muhsina

പൂട്ടു പൊളിച്ചാണ് കവർച്ചാ സംഘം ഉള്ളിൽ കടന്നത്.

തൃശൂർ തളിക്കുളത്ത് സ്വർണക്കടയിൽ വൻ കവർച്ച. ലോക്കറിൽ സൂക്ഷിച്ച രണ്ടര കിലോ സ്വർണം കവർന്നു. വാഹനത്തിലെത്തിയ ആറംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.തളിക്കുളത്തെ അമൂല്യ ജ്വല്ലറിയിലാണ് ലക്ഷങ്ങൾ വില വരുന്ന സ്വർണം കവർന്നത്.ഷട്ടറിന്റെ പൂട്ട് കുത്തിത്തുറന്ന് ഗ്യാസ് കട്ടറുപയോഗിച്ച് ലോക്കർ തകർത്ത നിലയിലായിരുന്നു.

Full View

ലോക്കറിലുണ്ടായിരുന്ന മൂന്നേ മുക്കാൽ കിലോയിൽ രണ്ടര കിലോ സ്വർണം നഷ്ടമായിട്ടുണ്ട്. പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ഈ സമയത്ത് കാറിലെത്തിയ ആറംഗ സംഘത്തെ ജ്വല്ലറിയിൽ കണ്ടതായി സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനും ഇറച്ചി വ്യാപാരിയും മൊഴി നൽകി. കടയിലെ അറ്റകുറ്റപണിക്ക് വന്നവരാണെന്നാണ് കരുതി ഇവരാരും ആദ്യം ഗൗരവത്തിലെടുത്തില്ല. കാറിലെത്തിയവർ മലയാളവും ബംഗാളിയും സംസാരിച്ചിരുന്നതായാണ്
മൊഴി

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News