റേഷന്‍ കടകള്‍ അടച്ചിട്ട് ഇന്ന് മുതല്‍ അനിശ്ചിതകാല സമരം

Update: 2018-05-16 05:36 GMT
Editor : Sithara
റേഷന്‍ കടകള്‍ അടച്ചിട്ട് ഇന്ന് മുതല്‍ അനിശ്ചിതകാല സമരം
Advertising

വേതന പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകളടച്ചിട്ട് ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. വേതന പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സംസ്ഥാനത്തെ 14328 റേഷന്‍ കടകളും അടച്ചിടും.

Full View

മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. മെയ് 30ന് വേതന പാക്കേജ് പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. നിലവിലെ വേതനവും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.

വാതില്‍പടി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്നു. ഇന്ന് മുതല്‍ കടകള്‍ അടച്ചിട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News