കെഎംഎംഎല്ലിലെ കെംഡലിന്റെ ഖനനം തടഞ്ഞു

Update: 2018-05-17 05:31 GMT
കെഎംഎംഎല്ലിലെ കെംഡലിന്റെ ഖനനം തടഞ്ഞു

ടണ്‍ ഒന്നിന് മൂന്ന് രൂപ എന്ന നിലയില്‍ നല്‍കിയാല്‍ മാത്രമേ കരിമണല്‍ ഖനനം അനുവദിക്കൂ എന്ന് സമീപത്തെ ക്ഷേത്ര ഭാരവാഹികള്‍

Full View

ചവറ കെഎംഎംഎല്ലില്‍ പൊതുമേഖലാ സ്ഥാപനമായ കെംഡെല്‍ നടത്തിവന്നിരുന്ന ഖനനം വീണ്ടും തടഞ്ഞു. സമീപമുളള ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ക്ക് പണം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്നലെ മുതല്‍ ഖനനം തടഞ്ഞിരിക്കുന്നത്. പണം ആവശ്യപ്പെട്ട് കെംഡല്ലിന് ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ നോട്ടീസിന്റെ പകര്‍പ്പ് മീഡിയാവണ്ണിന് ലഭിച്ചു.

ചവറ കെഎംഎംഎല്ലില്‍ പൊതുമേഖലാസ്ഥാപനമായ കെംഡല്‍ നടത്തി വന്നിരുന്ന ഖനനം ഇന്നലെ മുതലാണ് ഒരു സംഘം ആളുകള്‍ തടഞ്ഞത്. സമീപമുളള ക്ഷേത്രത്തിന് ടണ്‍ ഒന്നിന് മൂന്ന് രൂപ എന്ന നിലയില്‍ തുക നല്‍കിയാല്‍ മാത്രമേ കരിമണല്‍ ഖനനം അനുവദിക്കൂ എന്നാണ് ക്ഷേത്രഭാരവാഹികള്‍ എന്ന പേരിലെത്തിയ ഇവരുടെ നിലപാട്. ടണ്ണിന് മൂന്ന് രൂപ എന്ന നിരക്ക് നോക്കിയാല്‍ ഖനനത്തിന് പത്ത് ലക്ഷം രൂപയിലധികം രൂപ ക്ഷേത്രഭാരവാഹികള്‍ക്ക് നല്‍കേണ്ടി വരും. ചില സ്വകാര്യ കമ്പനികളാണ് പ്രശ്‌നത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെംഡല്‍ അധികൃതര്‍ പറയുന്നു.

Advertising
Advertising

പണം ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ ഇക്കഴിഞ്ഞ ഏപ്രില്ലില്‍ കെംഡല്ലിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് മീഡിയാവണ്ണിന് ലഭിച്ചു. മുന്‍പ് സ്വകാര്യ കമ്പനികള്‍ ഖനനം നടത്തുമ്പോള്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് പണം നല്‍കാറുണ്ടെന്ന് കത്തില്‍ പറയുന്നുണ്ട്. ചവറ കെഎംഎംഎല്ലില്‍ ഖനനം നടത്തുന്നതിനുള്ള കോണ്‍ട്രാക്ട് ഈ വര്‍ഷമാണ് പൊതുമേഖലാ സ്ഥാപനമായ കെംഡെല്‍ നേടിയെടുത്തത്. കെംഡെല്ലിന് കരാര്‍ നല്‍കിയതിലൂടെ ഈ വര്‍ഷം കെഎംഎംഎല്ലിന് കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ ലാഭം കിട്ടിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെംഡെല്‍ നടത്തിവന്നിരുന്ന ഖനനം വീണ്ടും തടഞ്ഞു. സമീപമുളള ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ക്ക് പണം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്നലെ മുതല്‍ ഖനനം തടഞ്ഞിരിക്കുന്നത്. പണം ആവശ്യപ്പെട്ട് കെംഡല്ലിന് ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ നോട്ടീസിന്റെ പകര്‍പ്പ് മീഡിയാവണ്ണിന് ലഭിച്ചു.

ചവറ കെഎംഎംഎല്ലില്‍ പൊതുമേഖലാസ്ഥാപനമായ കെംഡല്‍ നടത്തി വന്നിരുന്ന ഖനനം ഇന്നലെ മുതലാണ് ഒരു സംഘം ആളുകള്‍ തടഞ്ഞത്. സമീപമുളള ക്ഷേത്രത്തിന് ടണ്‍ ഒന്നിന് മൂന്ന് രൂപ എന്ന നിലയില്‍ തുക നല്‍കിയാല്‍ മാത്രമേ കരിമണല്‍ ഖനനം അനുവദിക്കൂ എന്നാണ് ക്ഷേത്രഭാരവാഹികള്‍ എന്ന പേരിലെത്തിയ ഇവരുടെ നിലപാട്. ടണ്ണിന് മൂന്ന് രൂപ എന്ന നിരക്ക് നോക്കിയാല്‍ ഖനനത്തിന് പത്ത് ലക്ഷം രൂപയിലധികം രൂപ ക്ഷേത്രഭാരവാഹികള്‍ക്ക് നല്‍കേണ്ടി വരും. ചില സ്വകാര്യ കമ്പനികളാണ് പ്രശ്‌നത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെംഡല്‍ അധികൃതര്‍ പറയുന്നു.

പണം ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ ഇക്കഴിഞ്ഞ ഏപ്രില്ലില്‍ കെംഡല്ലിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് മീഡിയാവണ്ണിന് ലഭിച്ചു. മുന്‍പ് സ്വകാര്യ കമ്പനികള്‍ ഖനനം നടത്തുമ്പോള്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് പണം നല്‍കാറുണ്ടെന്ന് കത്തില്‍ പറയുന്നുണ്ട്. ചവറ കെഎംഎംഎല്ലില്‍ ഖനനം നടത്തുന്നതിനുള്ള കോണ്‍ട്രാക്ട് ഈ വര്‍ഷമാണ് പൊതുമേഖലാ സ്ഥാപനമായ കെംഡെല്‍ നേടിയെടുത്തത്. കെംഡെല്ലിന് കരാര്‍ നല്‍കിയതിലൂടെ ഈ വര്‍ഷം കെഎംഎംഎല്ലിന് കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ ലാഭം കിട്ടിയിരിക്കുന്നത്.

Tags:    

Similar News