കുഞ്ഞു ലൈബയുടെ ജീവനുമായി ആറര മണിക്കൂറിനുള്ളില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത്; വഴിയൊരുക്കി പൊലീസും സമൂഹമാധ്യമങ്ങളും

Update: 2018-05-17 14:29 GMT
Editor : Muhsina
കുഞ്ഞു ലൈബയുടെ ജീവനുമായി ആറര മണിക്കൂറിനുള്ളില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത്; വഴിയൊരുക്കി പൊലീസും സമൂഹമാധ്യമങ്ങളും

അത്യാസന്നനിലയിലായിരുന്ന 57 ദിവസം പ്രായമുള്ള കുഞ്ഞിനെ ആറര മണിക്കൂര്‍ കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്‍റെ യാത്ര സുഗമമാക്കാന്‍..

അത്യാസന്നനിലയിലായിരുന്ന 57 ദിവസം പ്രായമുള്ള കുഞ്ഞിനെ ആറര മണിക്കൂര്‍ കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്‍റെ യാത്ര സുഗമമാക്കാന്‍ പൊലീസും സമൂഹമാധ്യമങ്ങളും സഹായവുമായി രംഗത്തെത്തി. കാസര്‍കോട് ബദിയടുക്ക സ്വദേശികളായ സിറാജ്- ആയിഷ ദമ്പതികളുടെ മകള്‍ ലൈബയുടെ ജീവന്‍ രക്ഷിക്കാനായിരുന്നു ഈ യാത്ര.

Advertising
Advertising

Full View

ഹൃദയത്തകരാര്‍ മൂലം അത്യാസന്നനിലയിലായ കുഞ്ഞു ലൈബയുടെ ജീവനുമായി ഇന്നലെ രാത്രി എട്ടരക്കാണ് ആംബുലന്‍സ് ഡ്രൈവര്‍ തമീമും നഴ്സ് ജിന്‍റോമണിയും യാത്ര തിരിച്ചത്. കൂട്ടിന് പ്രാര്‍ത്ഥനകളോടെ ലൈബയുടെ ഉമ്മയും മുത്തശ്ശിയും. ഓക്സിജന്‍റെ അളവ് കുറയരുതെന്നായിരുന്നു ജിന്‍റോയോട് ഡോക്ടര്‍മാരുടെ നിര്‍ദേശം. നാല് ലിറ്റര്‍ ഓക്സിജനാണ് ഈ യാത്രയില്‍ ലൈബക്ക് നല്‍കിയത്. യാത്ര തുടങ്ങും മുമ്പ് കുട്ടി അത്യാസന്നനിലയിലാണെന്നും സഹായിക്കണമെന്നും ആംബുലന്‍സ് ഡ്രൈവറും നഴ്സും വാട്സാപ്പില്‍ കുറിച്ചു. ഈ മെസേജ് പെട്ടെന്ന് തന്നെ ഗ്രൂപ്പുകളിലേക്ക് കൈമാറി.

മാധ്യമങ്ങള്‍ ഫ്ലാഷ് ന്യൂസ് നല്‍കി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ടീമിന്‍റെ വാട്സാപ്പ് ഗ്രൂപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഓരോ ജില്ലയിലെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരും പൊലീസും ആംബുലന്‍സ് കടന്നുപോകേണ്ട വഴികളിലെ തടസങ്ങള്‍ നീക്കി. ആലപ്പുഴയില്‍ മാത്രമാണ് ചെറിയ തടസം നേരിട്ടത്. ആംബുലന്‍സ് ജീവനക്കാരുടെ സംഘടനയായ കെഎഡിടിഎ അംഗങ്ങളും പിന്തുണയുമായെത്തി. പൊലീസിന്‍റെ അകമ്പടിയോടെ ഇന്ന് പുലര്‍ച്ചെ മൂന്നരക്കാണ് കുഞ്ഞിനെ ശ്രീചിത്രയിലെത്തിച്ചത്. എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍. കുഞ്ഞു ലൈബയുടെ ജീവനുമായി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആറര മണിക്കൂര്‍; വഴിയൊരുക്കി പൊലീസും സമൂഹമാധ്യമങ്ങളും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News