ബാബുവിനെതിരായ വിജിലന്‍സ് നടപടി: പ്രതികരിക്കാതെ സുധീരന്‍

Update: 2018-05-19 15:05 GMT
Editor : Alwyn K Jose
ബാബുവിനെതിരായ വിജിലന്‍സ് നടപടി: പ്രതികരിക്കാതെ സുധീരന്‍
Advertising

സുധീരനെ രണ്ടു തവണ പ്രതികരണമാരാഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു

Full View

മുന്‍മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് നടപടിയെക്കുറിച്ച് പ്രതികരിക്കാതെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. നാദാപുരത്ത് കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‍ലമിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയ സുധീരനെ രണ്ടു തവണ പ്രതികരണമാരാഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. വിജിലന്‍സിന്‍റെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ രംഗത്തെത്തിയിരുന്നു.

വി എം സുധീരന്‍റെ പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ ആദ്യമെത്തിയത് വടകര ഗസ്റ്റ് ഹൌസില്‍.നാദാപുരത്ത് കൊല്ലപ്പെട്ട അസ്‍ലമിന്‍റെ വീടു സന്ദര്‍ശിച്ചതിനു ശേഷം വീണ്ടും മാധ്യമങ്ങളെ കണ്ട സുധീരനോട് ചോദ്യം ആവര്‍ത്തിച്ചു. പക്ഷേ മറുപടിയില്ല. കെ ബാബുവിനെതിരായി നേരത്തെ നിലപാടെടുത്തിട്ടുള്ള സുധീരന്‍ കെ ബാബുവിന്‍റെ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന മൌനം ചര്‍ച്ചയായിരിക്കുകയാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News