മതേതരത്വം ഇല്ലാതായത് ജാതിയുടെ പേരിലുളള തമാശകള്‍ പറയാതായതോടെ: എന്‍.എസ് മാധവന്‍

Update: 2018-05-19 15:23 GMT
Editor : Ubaid
മതേതരത്വം ഇല്ലാതായത് ജാതിയുടെ പേരിലുളള തമാശകള്‍ പറയാതായതോടെ: എന്‍.എസ് മാധവന്‍

അക്ബര് കക്കട്ടിലിന്റെ പേരിലുളള പുരസ്കാര വിതരണ ചടങ്ങിലായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം

Full View

കേരളത്തില്‍ മതേതരത്വം ഇല്ലാതാകാന്‍ തുടങ്ങിയത് ജാതിയുടെ പേരിലുളള തമാശകള്‍ പറയാതായതോടെയെന്ന് സാഹിത്യകാരന് എന്‍.എസ് മാധവന്‍. അക്ബര് കക്കട്ടിലിന്റെ പേരിലുളള പുരസ്കാര വിതരണ ചടങ്ങിലായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം. എം.ടി വാസുദേവന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളില്‍ ജാതിപറയുന്ന നൈര്‍മ്മല്യം കാണാമായിരുന്നു. അന്നാര്‍ക്കും ഇതിനെകുറിച്ച് പരാതി ഇല്ലായിരുന്നു. അക്ബര്‍ കക്കട്ടിലിന്റെ കഥകളിലും ഇത്തരത്തിലുളള മാനുഷികമായ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു. നിഷ്കളങ്കമായ സൌഹൃദവുമായി ഒപ്പം നിന്ന സുഹൃത്തായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു.

എന്‍.എസ് മാധവന്റെ പഞ്ചകന്യകകള്‍ എന്ന കൃതിക്ക് ലഭിച്ച പുരസ്കാരം എം ടി വാസുദേവന്‍ നായര്‍ സമ്മാനിച്ചു. അക്ബര്‍ കക്കട്ടിലിന്റെ അവസാന കൃതിയായ ഇനി വരില്ല പോസ്റ്റ്മാന്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News