കോഴിക്കോട് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Update: 2018-05-19 22:33 GMT
Editor : admin

ബിജെപി റോഡ് ഉപരോധിച്ചു. വടകരയിലും വളയത്തും പ്രതിഷേധം

ജിഷ്ണു പ്രണോയിയുടെ മാതാവിന് എതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തി വീശി. നിരവിധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ റോഡ് ഉപരോധിച്ചു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

വടകരയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. വളയത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് നടപടിക്ക് എതിരെ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരും കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News