അറബി ഭാഷാപഠനം വ്യാപിപ്പിക്കാനൊരുങ്ങി സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം വിജയിച്ചതിനെ തുടര്‍ന്നാണ് പുതിയ ഘട്ടത്തിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നത്.
കമ്മ്യൂണിറ്റി സ്റ്റഡി സെന്ററിലൂടെ അറബി ഭാഷാപഠനം വ്യാപിപ്പിക്കാന്‍ സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം വിജയിച്ചതിനെ തുടര്‍ന്നാണ് പുതിയ ഘട്ടത്തിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നത്. സര്‍ക്കാരിന്‍റെയും സ്വകാര്യ മേഖലയുടെയും സഹകരണവും സെന്‍റര്‍ പ്രതീക്ഷിക്കുന്നു.
അനൌദ്യോഗിക വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍. വിവിധ ഭാഷാ പഠനങ്ങള്‍, വികസന പഠനം, തൊഴില്‍ പഠനം എന്നിവ റിസോള്‍സ് സെന്‍ററിന്‍റെ കീഴില്‍ നടക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി സെന്‍റര്‍ വഴി നടത്തിയ അറബിഭാഷാ പഠനത്തിന് ലഭിച്ച പിന്തുണയാണ് അറബി ഭാഷാ പഠനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്ത് 10 കേന്ദ്രങ്ങളാണ് ആദ്യം തുടങ്ങിയത്. ഇതിനായി പഠന സാമഗ്രികളും തയാറാക്കി.
പ്രാദേശിക സഹായക ഗ്രൂപ്പുകളും അധ്യാപകരെയും സംഘടിപ്പിച്ചു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും സാമ്പത്തിക പ്രശ്നം ഒരു പ്രധാന ഘടകമാണ്. ഗള്‍ഫ് മേഖലയിലെ ജോലിക്ക് അറബി പഠനം ഗുണകരമാകുന്നതിനാല്‍ കൂടുതല്‍ പേര്‍ പഠനത്തിനായി രംഗത്തുവരുന്നുണ്ട്. സര്‍ക്കാര്‍ തലത്തിലും സ്വകാര്യം മേഖലയില്‍ നിന്നും സാമ്പത്തിക സഹായം കൂടി ലഭിച്ചാല്‍ സംസ്ഥാന വ്യാപകമായി എല്ലാ ജനവിഭാഗങ്ങള്‍്കകും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് റിസോഴ്സ് സെന്‍റര്‍ അധികൃതര്‍.