സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തിലേക്ക്

Update: 2018-05-22 10:19 GMT
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തിലേക്ക്
Advertising

ഫെബ്രുവരി ആദ്യ ആഴ്ചയില്‍ സമരം തുടങ്ങും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ സമരം തുടങ്ങുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാവാത്ത സാഹചര്യത്തിലാണ് സമരം.

Full View

മിനിമം വേതനം നടപ്പാക്കുക, ജോലി ഭാരം കുറയ്ക്കാന്‍ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാര്‍ സമരം നടത്തുന്നത്. നൂറ്റിയന്പത്തിനാല് ദിവസം കഴിഞ്ഞിട്ടും സമരം ഒത്തുതീര്‍പ്പാക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം നടത്താന്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം.

സമരത്തെ തുടര്‍ന്ന് ആശുപത്രി അടച്ചിട്ടിരിക്കുകയാണ്. തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ കെവിഎം ആശുപത്രിക്ക് മുന്നിലെ സമരം തുടരുമെന്ന നിലപാടിലാണ് യുഎന്‍എ. മന്ത്രി തല ചര്‍ച്ചകള്‍ നടന്നിട്ടും സമരം ഒത്തുതീര്‍പ്പാവാത്ത സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപനം.

Tags:    

Similar News