സൌമ്യ വധക്കേസ്; ഗോവിന്ദചാമിയുടെ അപ്പീലില്‍ ഇന്ന് വാദം കേള്‍ക്കും

Update: 2018-05-23 12:03 GMT
Editor : Jaisy
സൌമ്യ വധക്കേസ്; ഗോവിന്ദചാമിയുടെ അപ്പീലില്‍ ഇന്ന് വാദം കേള്‍ക്കും
Advertising

ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക

സൌമ്യ വധക്കേസില്‍ കീഴ്ക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി ഗോവിന്ദ ചാമി നല്‍കിയ അപ്പീലില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. കീഴ്ക്കോടതി വിധി റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസില്‍ തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. എറണാകുളം-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് തള്ളി പുറത്തേക്കിട്ട് സൌമ്യയെ ഗോവിന്ദ സ്വാമി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് കേസ്. 2011 ഫെബ്രുവരി 1നാണ് സംഭവം നടന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News