തിരുവനന്തപുരത്തും തൃശൂരും മാത്രമേ ജോലിചെയ്യൂവെന്ന ഉദ്യോഗസ്ഥനിലപാട് ശരിയല്ലെന്ന് കൃഷിമന്ത്രി
കാര്‍ഷിക സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നത് അനുവദിക്കില്ലെന്നും മന്ത്രി
കാര്‍ഷിക സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നത് അനുവദിക്കില്ലെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഉദ്യോഗസ്ഥരും അധ്യാപകരും തിരുവനന്തപുരത്തും തൃശ്ശൂരും മാത്രമേ ജോലി ചെയ്യുകയുള്ളൂവെന്ന നിലപാട് ശരിയല്ലെന്നും മന്ത്രി മലപ്പുറം തവനൂരില്‍ പറഞ്ഞു
മലപ്പുറം തവനൂര്‍ കാര്‍ഷിക സര്‍വകലാശാല കോളേജിലെ ഫുഡ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ എത്തിയത്. ഉദ്ഘാടന പ്രസംഗത്തില്‍ സ്വാധീനം ചെലുത്തിയുള്ള സ്ഥലമാറ്റ നിയമനങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. അധ്യാപകരും ഉദ്യോഗസ്ഥരും തിരുവനന്തപുരത്തും തൃശ്ശൂരിലും മാത്രമേ ജോലിചെയ്യൂവെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
അനാവശ്യമായ സ്വാധീനങ്ങള്‍ ചെലുത്താന് ശ്രമിക്കുന്നത് ശരിയല്ലെന്നും സര്‍വകലാശാലയുടെ പ്രവര്‍ത്തനം താളം തെറ്റാന്‍ അനുവദിക്കില്ലെന്നും സുനില്‍ കുമാര്‍ കൂട്ടിചേര്‍ത്തു. ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനായിരുന്നു.