സത്യപ്രതിജ്ഞ ചടങ്ങിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ഒരുങ്ങി

Update: 2018-05-23 23:52 GMT
Editor : admin
സത്യപ്രതിജ്ഞ ചടങ്ങിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ഒരുങ്ങി

എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു

Full View

എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ഒരുങ്ങി. പൊതു ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ഒരുക്കങ്ങളെല്ലാം. തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ക്യാമ്പ് ചെയ്താണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി വലിയ സ്ക്രീനില്‍ ചടങ്ങുകള്‍ തത്സമയം പ്രദര്‍ശിപ്പിക്കും. പ്രത്യേക നിര്‍ദ്ദേശമില്ലങ്കിലും ഉച്ചക്ക് ശേഷം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News