ഫാസിസ്റ്റുകള്‍ ന്യൂനപക്ഷമായതിനാല്‍ തകര്‍ക്കുക എളുപ്പമെന്ന് ടീസ്റ്റ സെതല്‍വാദ്

Update: 2018-05-24 02:37 GMT
Editor : admin
ഫാസിസ്റ്റുകള്‍ ന്യൂനപക്ഷമായതിനാല്‍ തകര്‍ക്കുക എളുപ്പമെന്ന് ടീസ്റ്റ സെതല്‍വാദ്

ഇന്ത്യയിലെ പെണ്‍കുട്ടികളെയും അമ്മമാരെയും സംരക്ഷിക്കുവാന്‍ കഴിയാത്തവരാണ് ഭാരതമാതാവിന്റെ പേരില്‍ ഗോമാതാവിനെ സംരക്ഷിക്കുവാന്‍ നടക്കുന്നതെന്നും മനുഷ്യസംഗമം ഉദ്ഘാടനം ചെയ്ത് ടീസ്റ്റ പറഞ്ഞു...

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകള്‍ ന്യൂനപക്ഷമാണന്നും മറ്റുള്ളവര്‍ക്കാണ് ഭൂരിപക്ഷമെന്നും അതിനാല്‍ അവരെ തകര്‍ത്തെറിയുക എളുപ്പമാണെന്നും മാധ്യമപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. ഇന്ത്യയിലെ പെണ്‍കുട്ടികളെയും അമ്മമാരെയും സംരക്ഷിക്കുവാന്‍ കഴിയാത്തവരാണ് ഭാരതമാതാവിന്റെ പേരില്‍ ഗോമാതാവിനെ സംരക്ഷിക്കുവാന്‍ നടക്കുന്നതെന്നും മനുഷ്യസംഗമം ഉദ്ഘാടനം ചെയ്ത് ടീസ്റ്റ തൃശൂരില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ വിഭജനത്തിന് ഹിന്ദുമഹാസഭക്ക് പങ്കുണ്ടന്നും ടീസ്റ്റ ആരോപിച്ചു. ഇന്നും നാളെയുമായി നടക്കുന്ന മനുഷ്യസംഗമത്തില്‍ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News