ജിഷയെ കൊന്നത് താനല്ലെന്ന് അമീര്‍

Update: 2018-05-25 20:59 GMT
Editor : Sithara
ജിഷയെ കൊന്നത് താനല്ലെന്ന് അമീര്‍

അമീറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.


ജിഷ കൊലപാതകത്തിന് പിന്നില്‍ താനല്ലെന്ന് പ്രതി അമീര്‍ കോടതിയില്‍ പറഞ്ഞു.ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്. അനാറാണ് കൊലപാതകം നടത്തിയത് അനാര്‍ എവിടെയാണെന്ന് പൊലീസിന് അറിയാമെന്നും അമീര്‍.കേസില്‍ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. കുറ്റപത്രത്തിന്മേലുളള പ്രാഥമിക വാദം ഈമാസം 26 ന് നടക്കും. അമീര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാ

ജാമ്യം അനുവദിക്കുന്നതിൽ പ്രോസിക്യൂഷൻ നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ടറും ഇന്ന് കോടതിയിൽ സമർപ്പിക്കും . കാക്കനാട് ജയിലിൽ കഴിയുന്ന അമീർ ഉൾ ഇസ്ലാമിനെ കോടതി നടപടികളുടെ ഭാഗമായി ഇന്ന് കോടതിയിൽ ഹാജരാക്കും. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. എന്നാൽ പ്രതി രക്ഷപെടാൻ സാധ്യതയുണ്ടെന്ന് കാട്ടി പ്രോസിക്യൂഷൻ ഇതിനെ എതിർക്കുമെന്നാണ് സൂചന.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News