കേരള ക്രിക്കറ്റ് ടീമിൽ കളിക്കാൻ താല്‍പര്യം പ്രകടിപ്പിച്ച് ഇർഫാൻ പത്താൻ

Update: 2018-05-25 13:27 GMT
Editor : Ubaid
കേരള ക്രിക്കറ്റ് ടീമിൽ കളിക്കാൻ താല്‍പര്യം പ്രകടിപ്പിച്ച് ഇർഫാൻ പത്താൻ

അരുണ്‍ കാര്‍ത്തിക്കിനേയും തന്മയ് ശ്രീവാസ്തവയേയും ടീമിലെത്തിക്കാന്‍ കെ.സി.എ ശ്രമം നടത്തുന്നുണ്ട്

കേരള ക്രിക്കറ്റ് ടീമിൽ കളിക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. കേരളത്തിന് വേണ്ടി കളിക്കാൻ തയാറാണെന്ന് പത്താന്‍ പറഞ്ഞു. എന്നാല്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി നിഷേധിച്ചതിനാല്‍ ജീവന്‍ജ്യോത്‌സിങ് കേരളത്തിനായി കളിക്കില്ലെന്ന് വ്യക്തമായി. അരുണ്‍ കാര്‍ത്തിക്കിനേയും തന്മയ് ശ്രീവാസ്തവയേയും ടീമിലെത്തിക്കാന്‍ കെ.സി.എ ശ്രമം നടത്തുന്നുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News