കൊല്ലത്ത് ജ്വല്ലറി ജീവനക്കാരിയെ കബളിപ്പിച്ച് സ്വര്‍ണം കവര്‍ന്നു

Update: 2018-05-26 07:50 GMT
കൊല്ലത്ത് ജ്വല്ലറി ജീവനക്കാരിയെ കബളിപ്പിച്ച് സ്വര്‍ണം കവര്‍ന്നു

വല്ലറിയില്‍ ആഭരണമെടുക്കാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് സ്വര്‍ണവും എടുത്ത് ഓടുകയായിരുന്നു

Full View

കൊല്ലം കുണ്ടറയില്‍ ജ്വല്ലറി ജീവനക്കാരിയെ കബളിപ്പിച്ച് മോഷ്ടാവ് 5 പവന്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത്. ജ്വല്ലറിയില്‍ ആഭരണമെടുക്കാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് സ്വര്‍ണവും എടുത്ത് ഓടുകയായിരുന്നു. മോഷ്ടാവിനെ പിടികൂടുന്നതിനായി ജീവനക്കാരി ഇയാള്‍ രക്ഷപ്പെട്ട മോട്ടോര്‍ സൈക്കിളില്‍ പിടിച്ചെങ്കിലും മോഷ്ടാവ് ഇവരെ വലിച്ചിഴച്ചു. സംഭവത്തില്‍ പരിക്കേറ്റ ജീവനക്കാരി അന്നമ്മ ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്‌.

Tags:    

Similar News