ഈ ചന്തകളിലിപ്പോള്‍ പഴയ തിരക്കില്ല

Update: 2018-05-26 14:35 GMT
ഈ ചന്തകളിലിപ്പോള്‍ പഴയ തിരക്കില്ല
Advertising

നോട്ട് പിന്‍വലിക്കല്‍ തമിഴ്‍നാട്ടിലെ ഉഴവര്‍ ചന്തകള്‍ പ്രതിസന്ധിയില്‍

Full View

നോട്ട് പിന്‍വലിക്കലിനു പിന്നാലെ ചെറുകിട കര്‍ഷകര്‍ വിപണിയില്‍ നേരിട്ട് കച്ചവടം നടത്തുന്ന തമിഴ്‍നാട്ടിലെ ഉഴവര്‍ ചന്തകള്‍ പ്രതിസന്ധിയിലാകുന്നു. സര്‍ക്കാരിന്റെ മേല്‍ നോട്ടത്തിലുള്ള 300 ഓളം ഉഴവര്‍ ചന്തകളാണ് തമിഴ്‍നാട്ടില്‍ ഉടനീളമുള്ളത്.

ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാനാണ് ഉഴവര്‍ ചന്തകള്‍ തുടങ്ങിയത്. കൃഷിയിടങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ചന്തയിലെത്തിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് വില്‍ക്കുകയാണിവര്‍ ചെയ്യുന്നത്.

കുറഞ്ഞ വിലക്ക് നല്ല പച്ചക്കറികളും പഴങ്ങളും കിട്ടുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും ഉഴവൂര്‍ ചന്തകള്‍ വലിയ ആശ്വാസമാണ്. എന്നാല്‍ ഈ ചന്തകളിലിപ്പോള്‍ പഴയ തിരക്കില്ല.,

പ്രതിദിനം അയ്യായിരം രൂപ വരെ വരുമാനമുണ്ടായിരുന്ന ഈ കര്‍ഷകര്‍ക്ക് ഇപ്പോള്‍ പരമാവധി ആയിരം രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ബാക്കിയാകുന്ന പച്ചക്കറികള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ അവ കെട്ടിക്കിടന്ന് നശിക്കുകയും ചെയ്യുന്നു.

Tags:    

Similar News