മാങ്ങാട് വിദേശമദ്യശാലക്കെതിരെ നാട്ടുകാരുടെ രാപകല്‍ സമരം

Update: 2018-05-26 22:09 GMT
Editor : Muhsina
മാങ്ങാട് വിദേശമദ്യശാലക്കെതിരെ നാട്ടുകാരുടെ രാപകല്‍ സമരം
Advertising

കൂളിക്കുന്നില്‍ മദ്യവില്പനശാല തുടങ്ങാന്‍ പോകുന്ന കെട്ടിടത്തിന് മുന്നില്‍ നാട്ടുകാര്‍ രാപകല്‍ സമരം ആരംഭിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.

ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറവില്പനശാല തുടങ്ങുന്നതിനെതിരെ കാസര്‍കോട് മാങ്ങാട് കൂളിക്കുന്നില്‍ പ്രതിഷേധം രൂക്ഷമാവുന്നു. ജനവാസ പ്രദേശത്ത് വിദേശമദ്യ ശാല ആരംഭിക്കുന്നതിനെതിരെ കുട്ടികളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.

Full View

കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാലയാണ് ജനവാസ പ്രദേശമായ മാങ്ങാട് കൂളിക്കുന്നിലേക്ക് മാറ്റാന്‍ നീക്കം നടത്തുന്നത്. മദ്യവില്പനശാല തുടങ്ങാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ അപേക്ഷ ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി തള്ളിയിരുന്നു. എന്നാല്‍ നിലവിലെ പ്രവര്‍ത്തന പരിധിയിലെവിടെയും ഔട്ടലെറ്റ് മാറ്റി സ്ഥാപിക്കുന്നതിന് തടസ്സമില്ലെന്നാണ് എക്സൈസിന്റെ നിലപാട്. ജനവാസ പ്രദേശത്ത് മദ്യശാല സ്ഥാപിക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന് നാട്ടുകാര്‍ പറയുന്നു.

കൂളിക്കുന്നില്‍ മദ്യവില്പനശാല തുടങ്ങാന്‍ പോകുന്ന കെട്ടിടത്തിന് മുന്നില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രാപകല്‍ സമരം ആരംഭിച്ചു. കുട്ടികള്‍ കുത്തിയിരിപ്പ് സമരം നടത്തി. മദ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കുട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News