കുടുംബശ്രീയുടെ കീഴില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാത്രമായി ഒരു അയല്‍ക്കൂട്ടം

Update: 2018-05-26 11:33 GMT
കുടുംബശ്രീയുടെ കീഴില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാത്രമായി ഒരു അയല്‍ക്കൂട്ടം
Advertising

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമ്പതിലേറെ ട്രാന്‍സ്ജെന്‍ഡറുകളാണ് അയല്‍ക്കൂട്ട രൂപീകരണത്തിനെത്തിയത്

മലപ്പുറം ജില്ലയില്‍ കുടുംബശ്രീ മിഷന്റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡറുകളുടെ അയല്‍ക്കൂട്ടം നിലവില്‍ വന്നു. ഭിന്നലിംഗക്കാരുടെ സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് അയല്‍ക്കൂട്ടത്തിന്റെ ലക്ഷ്യം.

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമ്പതിലേറെ ട്രാന്‍സ്ജെന്‍ഡറുകളാണ് അയല്‍ക്കൂട്ട രൂപീകരണത്തിനെത്തിയത്. ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡേഴ്‍സിന് അവസരം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.~\

Full View

അവഗണന മാത്രം നേരിടേണ്ടി വന്നവര്‍ക്ക് പരിഗണനയും അംഗീകാരവും ലഭിക്കാന്‍ അയല്‍ക്കൂട്ടം കാരണമാകുമെന്നാണ് പ്രതീക്ഷ. മലപ്പുറം ജില്ലയില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന കര്‍മ എന്ന കൂട്ടായ്മയാണ് ട്രാന്‍സ്ജെന്‍ഡേഴ്‍സിനെ ഒരുമിച്ചു കൂട്ടിയത്.

Tags:    

Similar News