ആശയമുണ്ടെങ്കില്‍ നിക്ഷേപം ഉറപ്പ്

Update: 2018-05-26 13:57 GMT
Editor : admin
ആശയമുണ്ടെങ്കില്‍ നിക്ഷേപം ഉറപ്പ്
Advertising

ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സും ക്രൌഡ് ഫണ്ടിംഗും- മൂലധന സമാഹരണത്തിന് പുതുവഴികള്‍

Full View

ധനകാര്യ ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും ഒപ്പം നിരവധി മേഖലകളില്‍ നിന്ന് ഇന്ന് സംരംഭകരെ തേടി മൂലധനം എത്തുന്നുണ്ട്. എന്നാല്‍ പണം ചിലവഴിക്കുമ്പോള്‍ മികച്ച ആസൂത്രണം വേണമെന്ന് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഓര്‍മിപ്പിക്കുന്നു. മൂലധന സമാഹരണത്തിനുള്ള വ്യത്യസ്തമായ സ്രോതസ്സുകളെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള.

പുതിയ സംരഭങ്ങളുമായി വരുന്ന യുവാക്കള്‍ പലപ്പോഴും നേരിടുന്ന പ്രധാന പ്രതിസന്ധി മൂലധനം കണ്ടെത്തലാണ്. എന്നാല്‍ ഇപ്പോള്‍ ഈ അവസ്ഥക്ക് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. വിവിധ സാമ്പത്തിക ഏജന്‍സികളും ബാങ്കുകളുമെല്ലാം വലിയ തോതില്‍ ധനസഹായം നല്‍കുന്നുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും വിവിധ ഏജന്‍സികളും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഈട് നല്‍കാതെ തന്നെ 20 ലക്ഷം രൂപ വരെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വ്യാവസായിക വായ്പ നല്‍കും. കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി പ്രകാരവും ജില്ലാ വ്യവസായ കേന്ദ്രങ്ങളും, നബാര്‍ഡും സിഡ്ബിയുമെല്ലാം ധനസഹായം നല്‍കുന്നുണ്ട്.

എന്നാല്‍ മൂലധനം ലഭിക്കുമ്പോള്‍ വ്യക്തമായ ആസൂത്രണത്തോടെ മാത്രമേ മുന്നോട്ട് പോകാവൂവെന്ന് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഓര്‍മിപ്പിക്കുന്നു.

ജാഗ്രത പാലിച്ചില്ലെങ്കില്‍ സംരംഭം പരാജയപ്പെടുമെന്നതിനൊപ്പം സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഓര്‍മിപ്പിക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News