ആടുകളെ കുത്തിനിറച്ച് കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ പിടികൂടി

Update: 2018-05-26 19:44 GMT
Editor : Subin
ആടുകളെ കുത്തിനിറച്ച് കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ പിടികൂടി

പരിശോധനയില്‍ 14 ആടുകളെ ചത്ത നിലയില്‍ കണ്ടെത്തി. അവശനിലയിലായിരുന്ന ചില ആടുകളെ അറുത്തതായി മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

കോഴിക്കോട് ആടുകളെ കുത്തിനിറച്ച് കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. പരിശോധനയില്‍ 14 ആടുകളെ ചത്ത നിലയില്‍ കണ്ടെത്തി. അവശനിലയിലായിരുന്ന ചില ആടുകളെ അറുത്തതായി മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

Full View

എന്‍ജിഒ ക്വട്ടേഴ്‌സിന് സമീപത്ത് വെച്ചാണ് ആടുകളെ കുത്തിനിറച്ച് പിക് വാനില്‍ കൊണ്ടു വരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ആടുകളെ മുറിവേറ്റ നിലയിലും അവശനിലയിലും കണ്ടെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.

പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് 14 ആടുകള്‍ ചത്ത നിലയിലാണെന്ന് കണ്ടെത്തിയത്. ആടുകള്‍ക്ക് കുടിക്കാന്‍ വെള്ളം പോലും കൊടുത്തിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മൃഗസംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പാലക്കാട് ഭാഗത്തു നിന്നാണ് ആടുകളെ കൊണ്ടുവന്നതെന്നാണ് വാഹനത്തിലുണ്ടായിരുന്നവര്‍ പോലീസിന് നല്‍കിയ മൊഴി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News