നിയമസഭ സമിതി റിപ്പോര്‍ട്ടുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീരൂമാനം

Update: 2018-05-27 09:21 GMT
നിയമസഭ സമിതി റിപ്പോര്‍ട്ടുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീരൂമാനം

ചര്‍ച്ചക്ക് ശേഷം വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും മറുപടി പറയാന്‍ കഴിയുന്ന രീതിയിലാണ് ചര്‍ച്ച

Full View

അടുത്ത സമ്മേളനം മുതല്‍ നിയമസഭ സമിതി റിപ്പോര്‍ട്ടുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ചര്‍ച്ചക്ക് ശേഷം വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും മറുപടി പറയാന്‍ കഴിയുന്ന രീതിയിലാണ് ചര്‍ച്ച. സമ്മേളനം തുടങ്ങുന്ന ഈ മാസം ഇരുപത്തിയാറിന് തന്നെ ദേവസ്വം റിക്രൂട്ട്മെന്റ് ഭേദഗതി ബില്ലും അവതരിപ്പിക്കും.

ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭാ സമിതി റിപ്പോര്‍ട്ടുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുന്നത്. ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ വോട്ടെടുപ്പിന് ശേഷമായിരിക്കും ഇതിന് വേണ്ടിയുള്ള സമയം നീക്കി വയ്ക്കുക. ഈ മാസം ഇരുപത്തിയാറിന് ആരംഭിക്കുന്ന പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനം നവംബര്‍ പത്തിനാണ് അവസാനിക്കുക.

കേരളാകോണ്‍ഗ്രസ് എമ്മിന് പ്രത്യേക ബ്രോക്കായി ഇരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ ഇരിപ്പിടത്തിന്റെ സമീപത്ത് കെ.എം മാണി ഒന്നാമതായും അതിന് പിന്നിലായി മറ്റ് എം.എല്‍.എമാരും ഇരിക്കുന്ന രീതിയിലാണ് സജ്ജീകരണം.

Tags:    

Similar News