ജെയിംസ് കമ്മറ്റിയുടെ പ്രവര്‍ത്തനം പ്രഹസനമാവുന്നു

Update: 2018-05-27 02:30 GMT
ജെയിംസ് കമ്മറ്റിയുടെ പ്രവര്‍ത്തനം പ്രഹസനമാവുന്നു

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന മേല്‍നോട്ടത്തിനായി 2013 മെയ് 27നാണ് ജെയിംസ് കമ്മറ്റി രൂപീകരിച്ചത്

Full View

സ്വാശ്രയ മെഡിക്കല്‍ കോളെജ് പ്രവേശന മേല്‍നോട്ടത്തിനായി രൂപീകരിച്ച ജെയിംസ് കമ്മറ്റിയുടെ പ്രവര്‍ത്തനം പ്രഹസനമാവുന്നു. കമ്മറ്റി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളൊന്നും സ്വാശ്രയ മാനേജമെന്‍റുകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു. കമ്മറ്റിയുടെ പ്രവര്‍ത്തനത്തിനു വേണ്ടി വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് ഈ സ്ഥിതി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന മേല്‍നോട്ടത്തിനായി 2013 മെയ് 27നാണ് ജെയിംസ് കമ്മറ്റി രൂപീകരിച്ചത്.

Advertising
Advertising

2013, 2014, 2015, 2016 വര്‍ഷങ്ങളില്‍ പ്രവേശന നടപടികള്‍ക്കുള്ള കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ മാനേജ്മെന്‍റുകള്‍ ലംഘിച്ചതായാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കമ്മറ്റി മറുപടി നല്‍കിയിരിക്കുന്നത്. ചുരുക്കത്തില്‍ കമ്മറ്റി തുടങ്ങി ഇന്നുവരെ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് അര്‍ത്ഥം. ഇനി കമ്മറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള ചെലവ് നോക്കാം. ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. വാടക ഇനത്തില്‍ ഇതുവരെ ചെലവഴിച്ചത് 8,64,000 രൂപ. ജീവനക്കാരുടെ ശമ്പള ഇനത്തില്‍ ചെലവായത് 37,70,433 രൂപ. ആകെ ചെലവ് 46,34,433 രൂപ. കമ്മറ്റി അധ്യക്ഷന്‍റെ ശമ്പള ചെലവ് ഇതിന് പുറമെ വരും. വിദ്യാര്‍‍ഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ നിയമാനുസൃതം ഇടപെട്ട് പരിഹാരം ഉണ്ടാക്കാനായി രൂപീകരിച്ച കമ്മറ്റിയുടെ പ്രവര്‍ത്തനമാണ് ഇത്തരത്തില്‍ ആര്‍ക്കും പ്രയോജനമില്ലാതെ നോക്കുകുത്തിയാവുന്നത്.

Tags:    

Similar News