സഹായം വേണോ? സ്ത്രീകള്‍ 181 എന്ന നമ്പറിലേക്ക് വിളിക്കൂ...
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മിത്രാ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ കേരളത്തിലും നിലവില്‍ വന്നു.
ഇനി മുതല്‍ 181 എന്ന നമ്പറിലേക്ക് അത്യാവശ്യഘട്ടങ്ങളില്‍ സഹായം തേടി സ്ത്രീകള്‍ക്ക് വിളിക്കാം. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മിത്രാ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ കേരളത്തിലും നിലവില്‍ വന്നു.
മൊബൈലില്‍ നിന്നോ ലാന്‍ഡ് ഫോണില്‍ നിന്നോ വിളിക്കാവുന്ന തരത്തിലാണ് സജ്ജീകരണം. വിളിക്കുന്ന ആളിന് സ്ഥലം അറിയില്ലെങ്കില്‍ പോലും ലൊക്കേഷന്‍ കണ്ട് പിടിച്ച് പൊലീസ് സഹായത്തിനെത്തും. പൊതു ഇടങ്ങളില്‍ അതിക്രമം നേരിടുന്പോള്‍ മാത്രമല്ല, അപകടങ്ങള്‍ ഉണ്ടാകുന്പോള്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനും 181 എന്ന നന്പറിലേക്ക് വിളിച്ചാല്‍ സഹായം കിട്ടും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ പദ്ധതികളെക്കുറിച്ചറിയാനും 181-ലേക്ക് വിളിക്കാം.