ഇന്‍വര്‍ട്ടര്‍ നിര്‍മ്മാണരംഗത്തെ താരമായി എപ്സിലോണ്‍

Update: 2018-05-27 08:22 GMT
Editor : admin
ഇന്‍വര്‍ട്ടര്‍ നിര്‍മ്മാണരംഗത്തെ താരമായി എപ്സിലോണ്‍
Advertising

ലോകനിലവാരമുള്ള സോളാര്‍ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു

Full View

ഇന്‍വെര്‍ട്ടര്‍, സോളാര്‍ ചാര്‍ജര്‍ എന്നീ ഉത്പന്നങ്ങളിലൂടെ ശ്രദ്ധേയരാവുകയാണ് ഇരിങ്ങാലക്കുടയിലെ എപ്സിലോണ്‍.സ്വന്തമായി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതോടൊപ്പം ലോകനിലവാരമുള്ള സോളാര്‍ പാനലുകളുടെയും വാട്ടര്‍ ഹീറ്ററുകളുടെയും വിതരണവും എപ്സിലോണ്‍ വിജയകരമായി നിര്‍വഹിക്കുന്നു.

19 വര്‍ഷം മുമ്പ് ഇരിങ്ങാലക്കുടയിലെ ഒറ്റമുറിയില്‍ സ്റ്റെപ്പപ്പ് നിര്‍മാണം മാത്രമായി തുടങ്ങിയ ചെറുകിട സംരംഭമായിരുന്നു എപ്സിലോണ്‍. പിന്നീട് ഇന്‍വെര്‍ട്ടറും, യുപിഎസും സോളാര്‍ ഉത്പന്നങ്ങളും നിര്‍മ്മിക്കുവാന്‍ തുടങ്ങി.ഒരു സംഘം ചെറുപ്പക്കാരുടെ കഠിനാദ്ധ്വാനവും ദീര്‍ഘവീക്ഷണവുമാണ് ഈ സ്ഥാപനത്തിന്റെ വിജയം.

സംസ്ഥാനത്തൊട്ടുക്കും എപ്സിലോണിന് വിതരണക്കാരുണ്ട്. മികച്ച സര്‍വീസും എപ്സിലോണ്‍ ഉറപ്പുവരുത്തുന്നു. മാത്രമല്ല അന്താരാഷ്ട്ര നിലവാരമുള്ള സോളാര്‍ പാനലുകളും സോളാര്‍‍ വാട്ടര്‍ ഹീറ്ററും വാട്ടര്‍ പ്യൂരിഫൈറും ഇറക്കുമതി ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു.ഇരുപതോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News