വെളിച്ചെണ്ണയിലെ ഒറിജിനുമായി ഒറിജിന്‍ വെളിച്ചെണ്ണ

Update: 2018-05-27 13:55 GMT
Editor : admin
വെളിച്ചെണ്ണയിലെ ഒറിജിനുമായി ഒറിജിന്‍ വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉല്‍പാദന മേഖലയില്‍ വിജയഗാഥ രചിക്കുകയാണ് കോഴിക്കോട് ബാലുശ്ശേരിയിലെ സില്‍വര്‍ പ്രൊഡ്യൂസ് എന്ന സ്ഥാപനം

Full View

വെളിച്ചെണ്ണ ഉല്‍പാദന മേഖലയില്‍ വിജയഗാഥ രചിക്കുകയാണ് കോഴിക്കോട് ബാലുശ്ശേരിയിലെ സില്‍വര്‍ പ്രൊഡ്യൂസ് എന്ന സ്ഥാപനം. ഒറിജിന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ സില്‍വര്‍ പ്രൊഡ്യൂസ് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണ കേരളത്തിന് പുറത്തും വിപണിയില്‍ ഇടം നേടിക്കഴിഞ്ഞു.

പ്രമുഖ വെളിച്ചെണ്ണ കമ്പനികള്‍ കോഴിക്കോടിനെ ഉപേക്ഷിച്ചുപോയപ്പോഴാണ് ബാലുശ്ശേരിക്ക് സമീപം തൃക്കുറ്റിശ്ശേരിയിലേക്ക് സില്‍വര്‍ പ്രൊഡ്യൂസ് എത്തുന്നത്. 1980 മുതല്‍ കൊപ്രക്കച്ചവട രംഗത്തുള്ള മുഹമ്മദ് ബഷീറിന്റെ പരീക്ഷണം രണ്ടായിരത്തി അഞ്ചിലാണ് ഒറിജിന്‍ എന്ന പേരില്‍ വെളിച്ചെണ്ണ ഉല്‍പാദനം ആരംഭിക്കുന്നത്. കൊപ്ര സംസ്കരണം വെളിച്ചെണ്ണ ഉല്‍പാദനം പാക്കിങ്ങ് എല്ലാം യന്ത്രസഹായത്തോടെ.

Advertising
Advertising

നാലായിരം ലിറ്റര്‍ വെളിച്ചെണ്ണയാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്. ഇരുപത് ലക്ഷം രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ടേണോവര്‍ പത്ത് കോടിയാണ്.

കേരളത്തിനു പുറമേ മഹാരാഷ്ട്രയിലാണ് ഒറിജിന്‍ വെളിച്ചെണ്ണയ്ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം തന്നെയാണ് വിജയ രഹസ്യം.

മായം ചേര്‍ത്ത വെളിച്ചെണ്ണ കുറഞ്ഞ വിലക്ക് വിപണിയില്‍ ലഭ്യമാകുന്നുവെന്നതാണ് ഒറിജിന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും വിപണി വ്യാപിപ്പിക്കുയാണ് ലക്ഷ്യം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News