തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരായ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി

Update: 2018-05-27 07:31 GMT
Editor : Subin
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരായ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി
Advertising

കേസിലെ ഒന്നാം പ്രതിയായ മനോജ്, സുജിത്ത്, മനു, സ്മിത, ലക്ഷ്മി എന്നിവരെയാണ് ഇനി കണ്ടെത്തേണ്ടത്. ഇവരുടെ ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

തൃപ്പുണിത്തുറയിലെ വിവാദ യോഗകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ ശ്രീജേഷിനെ ഇന്ന് കോടതിയില്‍ ഹാജരക്കും. അതേസമയം യോഗ കേന്ദ്രത്തില്‍ അവശേഷിക്കുന്ന മറ്റു പെണ്‍കുട്ടികളെ ഒഴിപ്പിച്ച് കേന്ദ്രം ഇന്ന് പൂട്ടും.

Full View

കേസിലെ ഒന്നാം പ്രതിയായ മനോജ്, സുജിത്ത്, മനു, സ്മിത, ലക്ഷ്മി എന്നിവരെയാണ് ഇനി കണ്ടെത്തേണ്ടത്. ഇവരുടെ ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. മനോജിന്റെ ആലപ്പുഴ പെരുമ്പളത്തുള്ള വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടുന്നതായി സൂചനയുണ്ട്. കേസില്‍ അറസ്റ്റിലായ ശ്രീജേഷിനെ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും.

യോഗ കേന്ദ്രത്തില്‍ കര്‍ണാടക സ്വദേശികളായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ നാട്ടിലെത്തിച്ച് കുട്ടികളെ അവരോടൊപ്പം തിരിച്ചയച്ചു. അന്തേവാസികളെ മുഴുവന്‍ തിരിച്ചയച്ച ശേഷം കേന്ദ്രം ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഇന്ന് അടച്ചുപൂട്ടും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News