വിവാദ യോഗാ കേന്ദ്രത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ അതിശയമില്ലെന്ന് മനോജിന്റെ നാട്ടുകാര്‍

Update: 2018-05-27 13:32 GMT
Editor : admin
വിവാദ യോഗാ കേന്ദ്രത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ അതിശയമില്ലെന്ന് മനോജിന്റെ നാട്ടുകാര്‍

പെരുമ്പളത്ത് 1999ല്‍ ആരംഭിച്ച യോഗാ കേന്ദ്രം പൂട്ടിയത് നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന്. വിശ്വ ഹിന്ദു പരിഷത്തിനും ഹിന്ദു ഐക്യവേദിക്കും ഏറെ വേണ്ടപ്പെട്ട ആളാണ് മനോജെന്നും നാട്ടുകാര്‍ പറയുന്നു .

തൃപ്പൂണിത്തുറയില്‍ വിവാദ യോഗാ കേന്ദ്രം നടത്തുന്ന മനോജിനെക്കുറിച്ച് ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്തകളില്‍ അതിശയമില്ലെന്ന് മനോജിന്റെ സ്വദേശമായ പെരുമ്പളം നിവാസികള്‍. പെരുമ്പളത്ത് 1999ല്‍ ആരംഭിച്ച യോഗാ കേന്ദ്രം പൂട്ടിയത് നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന്. വിശ്വ ഹിന്ദു പരിഷത്തിനും ഹിന്ദു ഐക്യവേദിക്കും ഏറെ വേണ്ടപ്പെട്ട ആളാണ് മനോജെന്നും നാട്ടുകാര്‍ പറയുന്നു .

Advertising
Advertising

ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിപ്രദേശത്ത് എറണാംകുളത്തോട് ചേര്‍ന്ന് കിടക്കുന്ന പെരുമ്പളം ദ്വീപിലെ നാട്ടുകാര്‍ക്ക് തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തെയും അതിന്റെ നടത്തിപ്പുകാരന്‍ മനോജിനെയും പറ്റി മീഡിയവണ്‍ പുറത്തുവിട്ട വാര്‍ത്തകളില്‍ അതിശയമൊന്നുമില്ല. ഇതൊക്കെ പണ്ടുമുതലേ അറിയാമെന്ന ഭാവത്തിലാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇവിടത്തെ ഭൂരിഭാഗം ആളുകളും. 1999ല്‍ പെരുമ്പളത്തെ വീട്ടില്‍‍ യോഗ കേന്ദ്രം ആരംഭിച്ചതിന്റെ ഓര്‍മകളാണ് ഗ്രാമപ്പഞ്ചായത്തംഗം പി ഡി സജീവിന് പങ്കുവെക്കാനുള്ളത്.

പ്രദേശത്ത് ആര്‍ എസ് എസ് - സി പി എം സംഘര്‍ഷമുണ്ടാക്കാന്‍ മനോജ് പല തവണ ശ്രമിച്ചിട്ടുണ്ടെന്നും ആര്‍‍ എസ് എസ് ജില്ലാ കാര്യവാഹകിന്റെ വീടിന്റെ വേലി തീയിട്ട് സി പി എമ്മാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. വയനാട്ടില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും അതിനായി മറ്റൊരാളെ വഞ്ചിച്ചുവെന്നും വേറൊരാരോപണം. യോഗാകേന്ദ്രത്തില്‍ സ്ത്രീ പീഡനം നടക്കുന്നതായുള്ള ആരോപണം നാട്ടില്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ഇത് പുറത്തു വന്നതോടെയാണ് നാട്ടില്‍ യോഗാ കേന്ദ്രം തുടങ്ങിയ കാലം മുതല്‍ മനോജിന്റെ കൂടെയുള്ള ചിലര്‍‍ വഴി പിരിഞ്ഞു പോയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News