ജിഷയുടെ കൊലപാതകം: ഇന്ന് എറണാകുളത്ത് ഹര്‍ത്താല്‍

Update: 2018-05-27 04:05 GMT
Editor : admin
ജിഷയുടെ കൊലപാതകം: ഇന്ന് എറണാകുളത്ത് ഹര്‍ത്താല്‍
Advertising

പെരുമ്പാവൂരിലെ ദലിത് യുവതി ജിഷയുടെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് എറണാകുളം ജില്ലയില്‍ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ ഹര്‍ത്താല്‍ നടത്തുന്നു‍

പെരുമ്പാവൂരിലെ ദലിത് യുവതി ജിഷയുടെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് എറണാകുളം ജില്ലയില്‍ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ ഹര്‍ത്താല്‍. മുപ്പതിലേറെ ദലിത് സംഘടനകളുടെ സംയുക്ത സമിതിയായ കേരള ദലിത് കോ-ഓഡിനേഷന്‍ മൂവ്‌മെന്റാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. നേരത്തെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് എറണാകുളത്തേക്ക് മാത്രമായി ചുരുക്കുകയായിരുന്നു.

ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങള്‍ നിരത്തിലിറങ്ങി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News