റേഷനരി കരിഞ്ചന്തയില്‍: അന്വേഷിക്കുമെന്ന് ഭക്ഷ്യമന്ത്രി

Update: 2018-05-28 08:55 GMT
Editor : Sithara
റേഷനരി കരിഞ്ചന്തയില്‍: അന്വേഷിക്കുമെന്ന് ഭക്ഷ്യമന്ത്രി
Advertising

കമ്മിഷന്‍ കുറവാണെന്നതിന്റെ പേരില്‍ റേഷന്‍ ധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി തിലോത്തമന്‍

Full View

കമ്മിഷന്‍ കുറവാണെന്നതിന്റെ പേരില്‍ റേഷന്‍ ധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ പരിശോധിക്കും. റേഷന്‍ ധാന്യങ്ങള്‍ വ്യാപാരികള്‍ വന്‍തോതില്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ ചെങ്ങാലൂര്‍ വില്ലേജില്‍ മാത്രം പ്രതിമാസം 8000 കിലോയും സംസ്ഥാനത്തൊട്ടാകെ 20 ലക്ഷം കിലോയും റേഷന്‍ ധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നുവെന്നായിരുന്നു മീഡിയവണ്‍ റിപ്പോര്‍ട്ട്.

സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന കമ്മിഷന്‍ കുറവായതിനാലാണ് മറിച്ചുവില്‍ക്കേണ്ടിവരുന്നതെന്ന റേഷന്‍ വ്യാപാരികളുടെ വാദം തള്ളിയ മന്ത്രി ആക്ഷേപം പരിശോധിക്കുമെന്നും അറിയിച്ചു. അതേസമയം റേഷന്‍ വ്യാപാരികളുടെ വരുമാനം ഉയര്‍ത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതോടെ ഈ രംഗത്തെ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News